Follow KVARTHA on Google news Follow Us!
ad

അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം; വിവാഹത്തിന് അതൊന്നും തടസമേ അല്ല; പാക് യുവതിക്ക് വരണമാല്യം ചാര്‍ത്തി ഇന്ത്യക്കാരന്‍

അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ News, Religion, Marriage, Pakistan, Trending, National,
പട്യാല: (www.kvartha.com 10.03.2019) അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവാഹത്തിന് അതൊന്നും തടസമേ അല്ലെന്നാണ് കാണിക്കുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പാക് യുവതിയെ വരണമാല്യം ചാര്‍ത്തിയിരിക്കയാണ് ഇന്ത്യക്കാരനായ യുവാവ്. പാക് വംശജയും 27കാരിയുമായ കിരണ്‍ സര്‍ജിത് കൗറിനെയാണ് 33കാരനായ പര്‍വിന്ദര്‍ സിങ് ജീവിതസഖിയാക്കിയത്.

ഹ​രി​യാ​ന​യി​ലെ അം​ബാ​ല ജി​ല്ല​യി​ലെ തേ​പ്​​ല ഗ്രാ​മ​ത്തി​ലാ​ണ്​ പ​ര്‍​വീ​ന്ദ​റിന്റെ വീട് . ശ്രീ ​ഖേ​ല്‍​സാ​ഹി​ബ്​ ഗു​രു​ദ്വാ​ര​യി​ല്‍ സി​ഖ്​ ആ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് പര്‍വിന്ദര്‍. കിരണ്‍ സ്‌കൂള്‍ ടീച്ചറാണ്.

 Cross-border love: Indian man to tie knot with Pakistani fiancee amid tensions, News, Religion, Marriage, Pakistan, Trending, National.

വിവാഹത്തിനായി പ​ട്യാ​ല​യി​ല്‍ ഫെ​​ബ്രു​വ​രി 28ന് എ​ത്താ​ന്‍ ശ്ര​മി​ച്ച പാക് വംശജ കി​ര​ണി​നു​മു​ന്നി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം ത​ട​സ്സ​ങ്ങ​ള്‍ സൃ​ഷ്​​ടി​ച്ചു. ഒ​ടു​വി​ല്‍ 45 ദി​വ​സ​ത്തെ വി​സ​ക്കാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച സം​ഝാ​ത എ​ക​സ്​​പ്ര​സി​ല്‍ ബന്ധുക്കള്‍ക്കൊപ്പം ഇ​വി​ടെ​യെ​ത്തി​യ​ത്.

പാ​കി​സ്​​താ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി പ​ട്യാ​ല വ​രെ എ​ത്താ​നാ​ണ്​ അ​നു​മ​തി ന​ല്‍​കി​യ​ത്. 2016ല്‍ ​വി​വാ​ഹം നി​ശ്ച​യി​ച്ച​താ​ണെ​ങ്കി​ലും വി​സയുടെ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു ഇരു കു​ടും​ബ​ങ്ങ​ളും.

കിരണ്‍ ഇതിനു മുമ്പ് 2014 ഉം 2016 ഉം ഇന്ത്യയിലെത്തിയിരുന്നു. കര്‍ഷകനാണ് കിരണിന്റെ പിതാവ്. രണ്ട് രാജ്യങ്ങളിലാണെങ്കിലും തങ്ങളുടെ വിവാഹത്തിന് ഇരു വീട്ടുകാരും എതിര് നിന്നില്ലെന്ന് പര്‍വിന്ദര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cross-border love: Indian man to tie knot with Pakistani fiancee amid tensions, News, Religion, Marriage, Pakistan, Trending, National.