Follow KVARTHA on Google news Follow Us!
ad

ജലീലിന്റെ മൃതദേഹം വിട്ടുനല്‍കാം, പക്ഷേ..; കുടുംബാംഗങ്ങള്‍ക്ക് പോലീസിന്റെ കര്‍ശന നിര്‍ദേശങ്ങള്‍

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലി(40)ന്റെ മൃതദേഹം വിട്ടുനല്‍കാന്‍Kozhikode, News, Kerala, Murder, Police, hospital, Medical College, Death
കോഴിക്കോട്: (www.kvartha.com 08.03.2019) പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലി(40)ന്റെ മൃതദേഹം വിട്ടുനല്‍കാന്‍ പോലീസിന്റെ കര്‍ശന നിര്‍ദേശങ്ങള്‍. മൃതദേഹം കൊണ്ടുപോകുന്ന വഴിക്ക് ആദരാജ്ഞലി അര്‍പ്പിക്കാനായി വാഹനം നിര്‍ത്താന്‍ പാടില്ലെന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

മലപ്പുറം പാണ്ടിക്കാട് വാളരാട് ചെറുക്കപ്പള്ളി ഹംസയുടെ മകനാണ് ജലീല്‍. ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്നാണ് സഹോദരന്‍ സി പി റഷീദ് ആരോപിക്കുന്നത്. പോലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

CP Jaleel's dead body will be handed over to relatives, Kozhikode, News, Kerala, Murder, Police, hospital, Medical College, Death

ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കബനി നാടുകാണി ദളത്തിലെ സജീവാംഗം സി പി ജലീല്‍ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാനന്തവാടി ആര്‍ഡിഒ എന്‍ എസ് കെ ഉമേഷിന്റെ നേതൃത്വത്തിലാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CP Jaleel's dead body will be handed over to relatives, Kozhikode, News, Kerala, Murder, Police, hospital, Medical College, Death.