» » » » » » » » » » യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്ത ദമ്പതികളടക്കം 3 പേര്‍ പിടിയില്‍

കശ്മീര്‍: (www.kvartha.com 17.03.2019) യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്ത ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയിലായി. രാജസ്ഥാന്‍ സ്വദേശികളാണ് പിടിയിലായത്. ജയ്പൂര്‍ സ്വദേശികളായ രാഹുല്‍ ജെയ്ന്‍, ഭാര്യ ക്രിതി ജെയ്ന്‍, പ്രദേശത്തെ ഡ്രൈവറായ റോക്കി എന്ന പര്‍വീന്ദര്‍ സിംഗ് എന്നിവരാണ് പിടിയിലായത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ വരീന്ദര്‍ സിംഗ് എന്ന യുവാവിന്റെ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 25 നാണ് വരീന്ദര്‍ സിംഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി പോലീസില്‍ പരാതി നല്‍കിയത്. തന്റെയും ഭാര്യയുടെയും സഹോദരിയുടെയും വ്യാജ ഐഡികള്‍ ഉണ്ടാക്കി അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നും കുടുംബ ഫോട്ടകള്‍ ദുരൂപയോഗം ചെയ്തതെന്നും കാട്ടിയാണ് യുവാവ് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ ഐഡിയുടെ ഇന്റര്‍നെറ്റ് പ്രോട്ടോക്കള്‍ അഡ്രസ് പോലീസ് കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.Keywords: India, National, News, Kashmir, Facebook, Social Network, Arrested, Couples, Couple Among 3 Arrested In Jammu And Kashmir For Hacking Facebook Account 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal