Follow KVARTHA on Google news Follow Us!
ad

ഇടഞ്ഞ് നില്‍ക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി കോണ്‍ഗ്രസ്, മോഹന വാഗ്ദാനങ്ങളില്‍ എംഎല്‍എ മുതല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വരെ

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതു മുതല്‍ ഇടഞ്ഞ് നില്‍ക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാന്‍ പഠിച്ച News, Thiruvananthapuram, Kerala, Congress, MLA,
തിരുവനന്തപുരം:(www.kvartha.com 17/03/2019) സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതു മുതല്‍ ഇടഞ്ഞ് നില്‍ക്കുന്ന കെവി തോമസിനെ അനുനയിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി കോണ്‍ഗ്രസ് നേതൃത്വം. മോഹന വാഗ്ദാനങ്ങളില്‍ ഹൈബി ഈഡന്‍ ലോക് സഭയിലേക്ക് പോകുമ്പോകള്‍ ഒഴിവു വരുന്ന എംഎല്‍എ സ്ഥാനം മുതല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വരെയുണ്ട്.

കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അടക്കം പദവികള്‍ കെവി തോമസിന് മുന്നില്‍ നിരത്തുന്നുണ്ട്. കെവി തോമസിന് കൂടി സ്വീകാര്യമായ ഒരു പദവി നല്‍കി സംഘടനാ സംവിധാനത്തില്‍ നിലനിര്‍ത്താനാണ് ഹൈക്കമാന്റ് ശ്രമം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെവി തോമസിനെ പരിഗണിക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നുണ്ട്. എന്നാല്‍ ഒരു ഓഫറും തല്‍ക്കാലം മുന്നോട്ട് വയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് കെ വി തോമസ്. സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷ നല്‍കി കോണ്‍ഗ്രസ് നേതൃത്വം അപമാനിച്ചു എന്ന വികാരമാണ് കെവി തോമസിന് ഉള്ളത്.

 News, Thiruvananthapuram, Kerala, Congress, MLA, Congress who worked to convince KV Thomas

ഹൈക്കമാന്റ് നേരിട്ടും നേതാക്കള്‍ ഇടപെട്ടും ചര്‍ച്ചകള്‍ ഏറെ നടക്കുന്നുണ്ടെങ്കിലും കെവി തോമസ് വഴങ്ങാത്ത സാഹചര്യത്തില്‍ സോണിയാ ഗാന്ധി നേരിട്ട് പ്രശ്‌നത്തിലിടപെടാനുള്ള സാധ്യതയും മുന്നിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Congress, MLA, Congress who worked to convince KV Thomas