Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസിന്റെ ലിസ്റ്റ് ശനിയാഴ്ചയും പുറത്തിറങ്ങാനിടയില്ല; ധാരണയായത് 9 സീറ്റുകളില്‍ മാത്രം; തര്‍ക്കമുള്ള 7 സീറ്റുകളില്‍ തീരുമാനം ഹൈക്കമാന്‍ഡിന്റേത്

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് New Delhi, News, Politics, Lok Sabha, Election, Trending, Congress, Meeting, Trending, National,
ന്യൂഡെല്‍ഹി: (www.kvartha.com 16.03.2019) കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുമ്പോഴും ലിസ്റ്റ് ശനിയാഴ്ചയും പുറത്തിറക്കാനിടയില്ലെന്നാണ് തെരഞ്ഞെടുപ്പ് സമിതിയുമായുള്ള അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ചിലപ്പോള്‍ തീരുമാനം ഞായറാഴ്ച ആകാനും സാധ്യതയുണ്ട്.

ഒന്‍പത് സീറ്റുകളില്‍ മാത്രമാണ് ധാരണയായത്. തര്‍ക്കമുള്ള ഏഴു സീറ്റുകളില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. ഇതിനായി ചര്‍ച്ചകള്‍ തുടരുകയാണ്.

Congress candidates list for Lok sabha Kerala to be announced, New Delhi, News, Politics, Lok Sabha, Election, Trending, Congress, Meeting, Trending, National

ആലപ്പുഴ, കാസര്‍കോട്, വയനാട്, വടകര സീറ്റുകളിലാണ് സ്ഥാനാര്‍ഥികളാകാത്തത്. എറണാകുളം സീറ്റിന്റെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. പ്രധാനമായും വയനാടിനായാണ് തര്‍ക്കം മുറുകുന്നത്. ഷാനിമോള്‍ ഉസ്മാനായി ഐ ഗ്രൂപ്പും ടി.സിദ്ദീഖിനായി ഉമ്മന്‍ ചാണ്ടിയും ശക്തമായി രംഗത്തെത്തിയതാണ് പ്രതിസന്ധിയായത്.

ചാലക്കുടി സീറ്റ് ബെന്നി ബഹനാന് നല്‍കിയേക്കും. എറണാകുളത്ത് ഹൈബി ഈഡനാണ് സാധ്യത. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും തൃശൂരില്‍ ടി.എന്‍.പ്രതാപനും ആലത്തൂരില്‍ രമ്യ ഹരിദാസും പാലക്കാട് വി.കെ.ശ്രീകണ്ഠനും മത്സരിക്കും.

മറ്റ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഡെല്‍ഹിയില്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടരുകയാണ്. ആന്ധ്രയ്ക്ക് പോയ ഉമ്മന്‍ ചാണ്ടി മടങ്ങിയെത്തിയ ശേഷം അദ്ദേഹവും ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇതിനു ശേഷമാകും കേന്ദ്ര തെരഞ്ഞെടുപ്പു സമിതി കേരളത്തിന്റെ പട്ടിക പരിഗണിക്കുക. ഉമ്മന്‍ ചാണ്ടിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്തുണ്ടാവില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുമ്പോഴും അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാവും.


Keywords: Congress candidates list for Lok sabha Kerala to be announced, New Delhi, News, Politics, Lok Sabha, Election, Trending, Congress, Meeting, Trending, National.