» » » » » » » » » » » » » കോട്ടയത്ത് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ യു ഡി എഫ്; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

കോട്ടയം: (www.kvartha.com 20.03.2019) കോട്ടയത്ത് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാന്‍ ഒരുങ്ങി യു ഡി എഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബുധനാഴ്ച മൂന്നുമണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി എം.എല്‍.എ, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് എം.എല്‍.എ, ജോണി നെല്ലൂര്‍, ജോസ് കെ.മാണി എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സണ്ണി തേക്കേടം, മുന്‍ എം.പി ജോയി എബ്രഹാം, കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി. കെ.വി ബാസി, സനല്‍ മാവേലി, ടി.സി അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Chennithala will inaugurate Thomas Chazhikadan election convention,Kottayam, News, Politics, Kerala Congress (m), UDF, Inauguration, Ramesh Chennithala, Lok Sabha, Election, Trending, Kerala

തുടര്‍ന്ന് ശാസ്ത്രി റോഡില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷനു മുന്നോടിയായി ശാസ്ത്രി റോഡ് യുഡിഎഫിലെ കക്ഷികളുടെയും വിവിധ പാര്‍ട്ടികളുടെയും കൊടിതോരണങ്ങളാലും സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളാലും അലങ്കരിച്ചിട്ടുണ്ട്. വര്‍ണാഭമായ അന്തരീക്ഷത്തിലാവും കണ്‍വന്‍ഷന്‍ നടക്കുക.

കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിനായി എ.ഐ.സിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ആന്ധ്രയുടെ ചുമതല കൂടിയുള്ള ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയിലേക്ക് പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തല എത്തുന്നത്.


Keywords: Chennithala will inaugurate Thomas Chazhikadan election convention,Kottayam, News, Politics, Kerala Congress (m), UDF, Inauguration, Ramesh Chennithala, Lok Sabha, Election, Trending, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal