Follow KVARTHA on Google news Follow Us!
ad

വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച് ഫ് ളൈറ്റില്‍ കയറിപ്പോയി; വിമാനം തിരിച്ചിറക്കി പൈലറ്റ്

വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച് ഫ് ളൈറ്റില്‍Saudi Arabia, Flight, Mother, Pilot, Video, Woman, Gulf, World,
ജിദ്ദ(സൗദി അറേബ്യ): (www.kvartha.com 12.03.2019) വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച് ഫ് ളൈറ്റില്‍ കയറിപ്പോയ അമ്മയെ സഹായിക്കാന്‍ വിമാനം തിരിച്ചിറക്കി സന്‍മനസ് കാട്ടിയ പൈലറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ താരമായിരിക്കുന്നു.

സൗദിയിലെ കിങ് അബ്ദുള്‍ അസിസ് ഇന്റര്‍നാഷണലില്‍ നിന്ന് പറന്നുയര്‍ന്ന എസ് വി 832-ാംവിമാനത്തിലാണ് സംഭവം ഉണ്ടായത്. ജിദ്ദയില്‍ നിന്ന് കോലാലമ്പൂരിലേക്കുള്ളതായിരുന്നു വിമാനം. കുഞ്ഞിനെ മറന്നു വെച്ച അമ്മയെ സഹായിക്കാനായി പൈലറ്റ് തിരികെ ലാന്‍ഡിങ്ങിന് അനുവാദം തേടുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

Careless Mother Forces KL-Bound Plane to U-Turn After Realising She Left Her Baby in Airport, Saudi Arabia, Flight, Mother, Pilot, Video, Woman, Gulf, World

'ഈ വിമാനം അടിയന്തിരമായി തിരിച്ചിറങ്ങുന്നതിനായി അപേക്ഷിക്കുകയാണ്. ഒരു യാത്രക്കാരി തന്റെ കുഞ്ഞിനെ കാത്തിരിപ്പുകേന്ദ്രത്തില്‍ മറന്നുപോയി. ദയനീയമാണ് അവസ്ഥ. ദൈവം നമ്മളോടൊപ്പമുണ്ടാകും. ഞങ്ങള്‍ക്ക് തിരിച്ചിറങ്ങാന്‍ സാധിക്കുമോ?'എന്നായിരുന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് ആവശ്യപ്പെട്ടത്.

പിന്നീട് തിരിച്ചിറങ്ങുന്നതിന് അനുവാദം തേടിയതിന്റെ കാരണം ഒന്നുകൂടി ഉറപ്പിച്ചതിന് ശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് വിമാനത്തിന് തിരികെയിറങ്ങാന്‍ എയര്‍ ട്രാഫിക് ഉദ്യോഗസ്ഥന്‍ അനുമതി നല്‍കിയത്. ശരി ഗേറ്റിലേക്ക് വന്നോളൂ, ഇത് തീര്‍ത്തും പുതിയ അനുഭവമാണ് ഞങ്ങള്‍ക്ക് എന്നായിരുന്നു എയര്‍ ട്രാഫിക് ഓപ്പറേറ്റര്‍ പൈലറ്റിന് നല്‍കിയ മറുപടി.

വിമാനം റണ്‍വേയില്‍ നിന്ന് പറന്നുതുടങ്ങിയപ്പോഴാണ് വിമാനത്താവളത്തിലെ കാത്തിരുപ്പ് കേന്ദ്രത്തില്‍ തന്റെ കുഞ്ഞിനെ മറന്ന കാര്യം യുവതി ഓര്‍മിക്കുന്നത്. തുടര്‍ന്ന് വിമാനജീവനക്കാരോട് യാത്രക്കാരി കുഞ്ഞിനെ മറന്നകാര്യം പറയുകയായിരുന്നു. തുടര്‍ന്നാണ് പൈലറ്റ് സമയോചിതമായി ഇടപെടല്‍ നടത്തിയത്.


Keywords: Careless Mother Forces KL-Bound Plane to U-Turn After Realising She Left Her Baby in Airport, Saudi Arabia, Flight, Mother, Pilot, Video, Woman, Gulf, World.