Follow KVARTHA on Google news Follow Us!
ad

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ തയ്യാറാകാതെ കോണ്‍ഗ്രസ്; സ്ഥിരീകരണം ഞായറാഴ്ചയും ഉണ്ടായേക്കില്ല, നേതാക്കള്‍ ഡല്‍ഹിയില്‍ തന്നെ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം

അപൂര്‍ണമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ News, Thiruvananthapuram, Kerala, Election, Trending,
തിരുവനന്തപുരം:(www.kvartha.com 17/03/2019) അപൂര്‍ണമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ തയ്യാറാകാതെ കേരളത്തിലെ കോണ്‍ഗ്രസ്. ആകെ മത്സരിക്കുന്ന 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ശനിയാഴ്ച രാത്രി 10 മണിയോടെ പുറത്തുവിട്ടെങ്കിലും ബാക്കി നാല് സീറ്റുകളടക്കം ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച വൈകിട്ടോടെയുണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ വരുന്ന വിവരം. തിങ്കളാഴച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെങ്കിലും യാതൊരു ഉറപ്പുമില്ല.

 News, Thiruvananthapuram, Kerala, Election, Trending,Candidate list: Issues in congress

വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനമാകാതെയുള്ളത്. ഇതില്‍ വയനാട് സീറ്റിന് വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ പിടിവലിയിലാണ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖിന് വേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തുണ്ടെന്നാണ് സൂചന. അതിനിടെ എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംഗ് എംപി കെ വി തോമസ് ഇടഞ്ഞുനില്‍ക്കുന്നതും പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. പലതരത്തിലുള്ള ഓഫറുകള്‍ നല്‍കിയ അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നിലും കെ വി തോമസ് തൃപ്തനല്ല. അദ്ദേഹം ബിജെപിയിലേക്ക് പോകാനുള്ള സാധ്യതയും തള്ളുന്നില്ല. പാര്‍ട്ടിയിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി രാത്രി ഡല്‍ഹിയലേക്ക് തിരിക്കും. ഡല്‍ഹിയിലുള്ള മുല്ലപ്പള്ളിയോടും ചെന്നിത്തലയോടും അവിടെ തന്നെ തുടരാനും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Election, Trending,Candidate list: Issues in congress