Follow KVARTHA on Google news Follow Us!
ad

സുരേന്ദ്രന് പത്തനംതിട്ട സീറ്റ് നല്‍കാതിരിക്കാന്‍ ആവതും നോക്കി; എന്നാല്‍ പിള്ളയുടെ തന്ത്രങ്ങള്‍ ഫലിച്ചില്ല; ഒടുവില്‍ ഇടഞ്ഞ സുരേന്ദ്രനെ ഇണക്കി മുതിര്‍ന്ന നേതാക്കളെയെല്ലാം ഉള്‍പ്പെടുത്തി ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഡെല്‍ഹിയിലേക്ക്

ബിജെപിയുടെ ലോക് സഭാ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികThiruvananthapuram, News, Politics, Trending, BJP, Allegation, palakkad, Lok Sabha, Election, Kerala,
തിരുവനന്തപുരം: (www.kvartha.com 12.03.2019) ബിജെപിയുടെ ലോക് സഭാ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് അയച്ചു. ഓരോ മണ്ഡലത്തിലും മൂന്ന് പേരെയാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയുള്‍പ്പെടെയുള്ളവര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ പട്ടികയിലുണ്ട്. ചില മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രനും പട്ടികയിലുണ്ട്. മൂന്ന് ദിവസത്തിനകം ദേശീയ നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യപിക്കുമെന്നും രമേശ് അറിയിച്ചു. അതിനിടെ ബി.ജെപിക്ക് സാധ്യത ഉള്ള മണ്ഡലങ്ങളില്‍ ഇടത് വലത് മുന്നണികള്‍ ഒത്തുതീര്‍പ്പ് നീക്കം നടത്തുകയാണെന്നും രമേശ് ആരോപിച്ചു.

 BJP unanimous on fielding Kummanam, Surendran, Thiruvananthapuram, News, Politics, Trending, BJP, Allegation, Palakkad, Lok Sabha, Election, Kerala.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, പത്തനംതിട്ടയില്‍ പി എസ് ശ്രീധരന്‍ പിള്ള, കെ. സുരേന്ദ്രന്‍ ആലപ്പുഴയില്‍ എഎന്‍ രാധാകൃഷ്ണന്‍, വടകര വികെ സജീവന്‍ തൃശ്ശൂര്‍ കെ. സുരേന്ദ്രന്‍, പാലക്കാട് ശോഭ സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍ കോഴിക്കോട് എം ടി രമേശ്, കെപി ശ്രീശന്‍ ചാലക്കുടി എ എന്‍ രാധാകൃഷ്ണന്‍, എ. ജെ അനൂപ്. കാസര്‍കോട് പി. കെ കൃഷ്ണദാസ്, സികെ പത്ഭനാഭന്‍, കെ ശ്രീകാന്ത് എന്നിങ്ങനെയാണ് പട്ടികയില്‍.

അതേസമയം വിജയസാധ്യതയില്ലാത്ത മണ്ഡലം തനിക്ക് വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് കെ സുരേന്ദ്രന്‍. പത്തനംതിട്ടയും തൃശൂരുമാണ് കെ സുരേന്ദ്രന്റെ നോട്ടം. എന്നാല്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയിലും കേന്ദ്ര തീരുമാനപ്രകാരം തൃശൂര്‍ സീറ്റ് ബിഡിജെഎസിനും കൊടുത്താല്‍ സുരേന്ദ്രന്‍ ഇടയുമെന്നുറപ്പാണ്.



പത്തനംതിട്ടയോ തൃശൂരോ തന്നില്ലെങ്കില്‍ മത്സരിക്കില്ലെന്നാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. പത്തനംതിട്ടയോ, തൃശൂരോ തന്നെ കെ.സുരേന്ദ്രന് നല്‍കണമെന്ന് മുരളീധര പക്ഷവും ആവശ്യപ്പെട്ടു.

പത്തനംതിട്ട വിട്ടു നല്‍കില്ലെന്ന് ശ്രീധരന്‍പിള്ള പക്ഷവും വാദിച്ചു. തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ടു വച്ചത്. ഈ സാഹചര്യത്തില്‍ തൃശൂര്‍ സീറ്റും സുരേന്ദ്രന് ലഭിക്കില്ലെന്നായിരുന്നു പ്രചാരണം. ഒടുവില്‍ പത്തനംതിട്ട സീറ്റില്‍ സുരേന്ദ്രന്റെ പേരുമായി പട്ടിക തയ്യാറാക്കി.

പാലക്കാട് ശോഭാ സുരേന്ദ്രന്റെ പേരിനായിരുന്നു പ്രഥമ പരിഗണന. എന്നാല്‍ സി.കൃഷ്ണകുമാറിന്റെ പേര് മുരളീധര വിഭാഗം മുന്നോട്ടു വച്ചു. ഈ സാഹചര്യത്തിലാണ് എല്ലാ സീറ്റിലും മൂന്നു പേരു വീതം തയ്യാറാക്കി ഡെല്‍ഹിയിലേയ്ക്ക് അയച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP unanimous on fielding Kummanam, Surendran, Thiruvananthapuram, News, Politics, Trending, BJP, Allegation, Palakkad, Lok Sabha, Election, Kerala.