Follow KVARTHA on Google news Follow Us!
ad

'പൊട്ടിച്ചിരിയുടെ കൊലപാതക കഥ'; സിനിമാ പോസ്റ്ററിലെ പരസ്യവാചകത്തിന് താഴെ ജയരാജന്റെ പ്രചരണ പോസ്റ്റര്‍; ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നുരാത്രി ഇന്നോവ തിരിയുമെന്ന് ബല്‍റാം

'പൊട്ടിച്ചിരിയുടെ കൊലപാതക കഥ' എന്ന പരസ്യവാചകമുള്ള സിനിമാ പോസ്റ്ററിനോടൊപ്പം വടകര ഇടത് സ്ഥാനാര്‍ത്ഥി പി Kozhikode, CPM, V.T Balram, Kerala, News, P Jayarajan, Balram insults P Jayarajan
കോഴിക്കോട്: (www.kvartha.com 18.03.2019) 'പൊട്ടിച്ചിരിയുടെ കൊലപാതക കഥ' എന്ന പരസ്യവാചകമുള്ള സിനിമാ പോസ്റ്ററിനോടൊപ്പം വടകര ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ പ്രചരണ പോസ്റ്റര്‍. 'പൊട്ടിച്ചിരിയുടെ കൊലപാതക കഥ' എന്ന് പരസ്യവാചകമുള്ള സിനിമാ പോസ്റ്ററിന് മേലെ 'കൊലപാതക കഥ' എന്നതിന്റെ തൊട്ട താഴെയാണ് ജയരാജന്റെ പടം സഹിതം അദ്ദേഹത്തെ ജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിച്ചത്.

ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലായി. ഇടതുവിരുദ്ധ ഗ്രൂപ്പുകളില്‍ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. അതിനിടെ സംഭവത്തെ ട്രോളി തൃത്താല എംഎല്‍എ വി ടി ബല്‍റാം രംഗത്തെത്തി. ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നുരാത്രി തന്നെ ഇന്നോവ തിരിയുമെന്നാണ് വി ടി ബല്‍റാമിന്റെ പരിഹാസം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, CPM, V.T Balram, Kerala, News, P Jayarajan, Balram insults P Jayarajan