Follow KVARTHA on Google news Follow Us!
ad

കശ്മീരി യുവാക്കളെ ആക്രമിച്ചത് ഭ്രാന്തന്‍മാര്‍; അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മോഡി

കശ്മീരി യുവാക്കളെ ആക്രമിച്ചത് ഭ്രാന്തന്‍മാരാണെന്നും അക്രമികള്‍New Delhi, News, Kashmir, Prime Minister, Narendra Modi, Protection, Warning, Politics, National,
ന്യൂഡല്‍ഹി: (www.kvartha.com 09.03.2019) കശ്മീരി യുവാക്കളെ ആക്രമിച്ചത് ഭ്രാന്തന്‍മാരാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടത് സുപ്രധാന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കഴിഞ്ഞ ദിവസം കാശ്മീരി യുവാക്കളെ വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ പ്രസ്താവനയിലൂടെ അപലപിക്കുകയായിരുന്നു അദ്ദേഹം.

Attack on Kashmiri traders: Modi warns against hooliganism,New Delhi, News, Kashmir, Prime Minister, Narendra Modi, Protection, Warning, Politics, National.

എല്ലാ സംസ്ഥാന സര്‍ക്കാരുകളും കാശ്മീരി സഹോദരങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. എന്നാല്‍ അക്രമികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചെന്നും മോഡി ചൂണ്ടിക്കാട്ടി.


Keywords: Attack on Kashmiri traders: Modi warns against hooliganism,New Delhi, News, Kashmir, Prime Minister, Narendra Modi, Protection, Warning, Politics, National.