Follow KVARTHA on Google news Follow Us!
ad

പുതിയ ഫോര്‍മുലയുമായി ഐ ഗ്രൂപ്പ്; ടി സിദ്ദീഖിന് ആലപ്പുഴ നല്‍കാം, വയനാട് ഷാനിമോള്‍ക്കും ആറ്റിങ്ങല്‍ അടൂര്‍ പ്രകാശിനും നല്‍കണം; സിദ്ദീഖിന് വയനാട് തന്നെ വേണമെന്ന് എ ഗ്രൂപ്പ്; ഗ്രൂപ്പ് പോരില്‍ കുരുങ്ങി 4 മണ്ഡലങ്ങള്‍

തര്‍ക്കുമുള്ള 4 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണ് Kerala, Thiruvananthapuram, News, Siddhiq, Congress, Politics, Election, Alappuzha, Vadakara, Wayanad, Congress candidate list: A Group Vs I Group
തിരുവനന്തപുരം: (www.kvartha.com 17.03.2019) തര്‍ക്കുമുള്ള 4 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണ് കെ പി സി സിക്ക് തലവേദനയായിരിക്കുന്നത്. ആകെ മത്സരിക്കുന്ന 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടെങ്കിലും വയനാട്, ആലപ്പുഴ, വടകര, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ സമവായമാകാതെ കിടക്കുകയാണ്. വയനാട് സീറ്റിന് വേണ്ടി ഇരുഗ്രൂപ്പുകളും കടിപിടി തുടരുകയാണ്.

അതിനിടെ പ്രശ്‌നപരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി ഐ ഗ്രൂപ്പ് രംഗത്തെത്തി. എ ഗ്രൂപ്പിലെ ടി സിദ്ദീഖിന് ആലപ്പുഴ സീറ്റ് നല്‍കാമെന്നും വയനാട് ഷാനിമോള്‍ക്കും ആറ്റിങ്ങല്‍ അടൂര്‍ പ്രകാശിനും നല്‍കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ ഇതിനി എ ഗ്രൂപ്പ് വഴങ്ങിയില്ല. ടി സിദ്ദീഖിന് വയനാട് തന്നെ വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. വടകര വിദ്യാബാലകൃഷ്ണന് നല്‍കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു.

അതേസമയം ഈ നാല് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സാധ്യതാപട്ടിക ഇങ്ങനെ:
ആലപ്പുഴ (ഷാനിമോള്‍ ഉസ്മാന്‍, അടൂര്‍ പ്രകാശ്, എ എ ഷുക്കൂര്‍)
ആറ്റിങ്ങല്‍ (അടൂര്‍ പ്രകാശ്, ഷാനിമോള്‍ ഉസ്മാന്‍, എം ഐ നസീര്‍)
വടകര (വിദ്യാ ബാലകൃഷണന്‍, ടി സിദ്ദീഖ്)
വയനാട്  (ടി സിദ്ദീഖ്, ഷാനിമോള്‍ ഉസ്മാന്‍, കെ പി അബ്ദുല്‍ മജീദ്, വി വി പ്രകാശ്, പി എം നിയാസ്, കെ മുരളീധരന്‍).


Keywords: Kerala, Thiruvananthapuram, News, Siddhiq, Congress, Politics, Election, Alappuzha, Vadakara, Wayanad, Congress candidate list: A Group Vs I Group