Follow KVARTHA on Google news Follow Us!
ad

കേരളം പൊള്ളുന്നു; ചൊവ്വാഴ്ച സൂര്യാഘാതമേറ്റത് 36 പേര്‍ക്ക്, തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവര്‍ത്തകന് പരിക്ക്

വേനല്‍ കടുത്തതോടെ വെന്തുരുകുകയാണ് കേരളം. സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം സൂര്യാഘാതമേറ്റത് 36 പേര്‍ക്കാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യതാപമേറ്റത്. കൊല്ലKerala, Alappuzha, News, Election, Injured, Kollam, kasaragod, Pathanamthitta, Idukki, Ernakulam, Thiruvananthapuram, Kannur, palakkad, Kottayam, 36 injured in sunburn on Tuesday
ആലപ്പുഴ: (www.kvartha.com 26.03.2019) വേനല്‍ കടുത്തതോടെ വെന്തുരുകുകയാണ് കേരളം. സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം സൂര്യാഘാതമേറ്റത് 36 പേര്‍ക്കാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യതാപമേറ്റത്. കൊല്ലത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരുള്‍പ്പെടെ നിരവധി പേര്‍ക്കാണ് സൂര്യതാപമേറ്റത്. കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്.

കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലുണ്ടായ സൂര്യാതാപത്തില്‍ നിര്‍മാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കച്ചന്‍, കുറുമുള്ളൂര്‍ സ്വദേശി സജി, ശുചീകരണ തൊഴിലാളി ശേഖരന്‍ എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവരുടെ കൈയ്ക്കാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഏറ്റുമാനൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മറ്റൊരാള്‍ക്കും സൂര്യാതപമേറ്റു.

വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പാലക്കാട്ടാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 41 ഡിഗ്രിയാണ് പാലക്കാട് രേഖപ്പെടുത്തിയത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പാലക്കാട് 41 ഡിഗ്രി താപനിലയിലെത്തുന്നത്.

സംസ്ഥാനത്തെ 12 ജില്ലകളിലെ സൂര്യതാപ മുന്നറിയിപ്പ് നാലുദിവസത്തേക്കു കൂടി നീട്ടി. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പകല്‍ 11 മണിക്കും മൂന്നു മണിക്കും ഇടയില്‍ നേരിട്ട് വെയില്‍ കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം.



Keywords: Kerala, Alappuzha, News, Election, Injured, Kollam, kasaragod, Pathanamthitta, Idukki, Ernakulam, Thiruvananthapuram, Kannur, palakkad, Kottayam, 36 injured in sunburn on Tuesday.