Follow KVARTHA on Google news Follow Us!
ad

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നേട്ടം കൊയ്ത് ഷവോമി; സാംസങ് ഇനി രണ്ടാമന്‍

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഒന്നാമന്‍ ആരെന്ന ചോദ്യത്തിന് ഷവോമി എന്നNew Delhi, News, Business, Technology, Mobile Phone, Report, Researchers, Jio, National
ന്യൂഡല്‍ഹി: (www.kvartha.com 13.02.2019) ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഒന്നാമന്‍ ആരെന്ന ചോദ്യത്തിന് ഷവോമി എന്ന ഉത്തരമാണ് ടെക് ലോകത്തെ ഏറ്റവും പുതിയ സര്‍വേ നല്‍കുന്നത്. ചൈനീസ് കമ്പനിയായ എംഐ 28.9 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നത്. തൊട്ടുപിന്നാലെ സാംസങും വിവോയുമാണ് ഉള്ളത്.

പ്രമുഖ ബ്രാന്‍ഡായ വണ്‍ പ്ലസും കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. ഗ്യാലക്‌സി എസ് 9 സീരിസിലൂടെയാണ് ആപ്പിളിനെ പിന്തള്ളി സാംസങ് സ്വന്തം സ്ഥാനം ഉറപ്പിച്ചതെന്നും ഗവേഷകര്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്റേതാണ് റിപ്പോര്‍ട്ട്.

Xiaomi Led Indian Smartphone Market in 2018, Samsung a Distant Second: IDC, New Delhi, News, Business, Technology, Mobile Phone, Report, Researchers, Jio, National.

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയാണ് ഷവോമി ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. റിയല്‍മീ, ഒപ്പോ എന്നീ കമ്പനികളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ മറ്റ് കമ്പനികള്‍. ജിയോ ഫോണുകളും വിപണിയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണെന്നാല്‍ 'നോക്കിയ' ആയിരുന്ന കാലത്തില്‍ നിന്ന് വിപ്ലവകരമായ മാറ്റമാണ് ഓണ്‍ലൈന്‍ വിപണി രാജ്യത്ത് സൃഷ്ടിച്ചതെന്നും ഡാറ്റാ കോര്‍പറേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Keywords: Xiaomi Led Indian Smartphone Market in 2018, Samsung a Distant Second: IDC, New Delhi, News, Business, Technology, Mobile Phone, Report, Researchers, Jio, National.