Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക; തന്റെ ശ്രദ്ധ മുഴുവനും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലും മാത്രമെന്നും വിശദീകരണം

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍New Delhi, News, Politics, Trending, Congress, Lok Sabha, Election, Report, National,
ന്യൂഡല്‍ഹി: (www.kvartha.com 14.02.2019) വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക അറിയിച്ചു. പ്രിയങ്കയ്ക്കായി അമേത്തിയിലോ റായ്ബറേലി മണ്ഡലങ്ങളിലോ കോണ്‍ഗ്രസ് സീറ്റ് മാറ്റിവെച്ചിരുന്നുവെന്നരീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തന്റെ ലക്ഷ്യം തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാം, ഫലം കോണ്‍ഗ്രസിന് എങ്ങനെ അനുകൂലമാക്കാം എന്നതാണ് . ഇതിനായി പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി.

Won’t contest Lok Sabha poll: Priyanka Gandhi tells party men, New Delhi, News, Politics, Trending, Congress, Lok Sabha, Election, Report, National

കഴിഞ്ഞ ദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുക്കുന്നതിന് വേണ്ടി യു.പിയില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധി 16 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച ബുധനാഴ്ച അതിരാവിലെ വരെ നീണ്ടുനിന്നു.

നേരത്തെ പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് അവരുടെ താല്‍പര്യം അനുസരിച്ചായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടല്ല പ്രിയങ്കയ്ക്ക് കിഴക്കന്‍ യു.പിയുടെ ചുമതല നല്‍കിയത്.

പ്രിയങ്കയേയും ജ്യോതിരാദിത്യ സിന്ധ്യയെയും വെറും രണ്ടുമാസത്തേക്കല്ല യു.പിയിലേക്ക് അയയ്ക്കുന്നതെന്നും മറിച്ച് കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. അതുവഴി യു.പിയില്‍ പുതിയ ചിന്തകള്‍ക്ക് തുടക്കമിടും. രണ്ട് യുവനേതാക്കളെ അയയ്ക്കുന്നത് ഉത്തര്‍പ്രദേശിന് പുതിയ ദിശാബോധം നല്‍കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Won’t contest Lok Sabha poll: Priyanka Gandhi tells party men, New Delhi, News, Politics, Trending, Congress, Lok Sabha, Election, Report, National.