» » » » » » » » » » ബിജെപിയുടെ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്ക് ആവേശമേകാന്‍ യോഗി ആദിത്യനാഥ് പത്തനംതിട്ടയില്‍

പത്തനംതിട്ട: (www.kvartha.com 14.02.2019) ബിജെപിയുടെ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്ക് ആവേശമേകാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച പത്തനംതിട്ടയിലെത്തുന്നു. നാല് ലോക്‌സഭാ മണ്ഡലങ്ങളുടെ ക്ലസ്റ്റര്‍ യോഗത്തിലും പേജ് പ്രമുഖ്മാരുടെ യോഗത്തിലും യോഗി പങ്കെടുക്കും. ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ താരപ്രചാരകരിലൊരാളായ യോഗിയുടെ വരവ് ആവേശത്തോടെയാണു നേതൃത്വം കാണുന്നത്.

ബിജെപിയിലെ തീവ്രനിലപാടുള്ള നേതാവായ യോഗി, ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ എന്തു പറയുമെന്ന ആകാംക്ഷയും രാഷ്ട്രീയ കേരളത്തിനുണ്ട്. സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളെ നാലു വീതമുള്ള അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണു ബിജെപിയുടെ നീക്കം. ശബരിമല വിഷയം കത്തിനിന്ന പത്തനംതിട്ട ജില്ലയിലേക്കു യോഗിയെ എത്തിച്ച് പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം.

UP CM Yogi Adityanath to visit Kerala,Pathanamthitta, News, Politics, Lok Sabha, Election, Trending, BJP, Kerala.

തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങല്‍, പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിന്നുള്ള ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗം ഉച്ചയ്ക്കു രണ്ടരയോടെ കുമ്പഴയില്‍ നടക്കും. ഇവരുമായി സംസാരിച്ചശേഷം ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ പേജ് പ്രമുഖ്മാരുടെ യോഗത്തിലും യോഗി പ്രസംഗിക്കും. കുമ്പഴയിലെ യോഗത്തില്‍ 1200 പേരും, ജില്ലാ സ്‌റ്റേഡിയത്തിലെ പരിപാടിയില്‍ 25,000 പേരും പങ്കെടുക്കുമെന്നു നേതൃത്വം അറിയിച്ചു.


Keywords: UP CM Yogi Adityanath to visit Kerala,Pathanamthitta, News, Politics, Lok Sabha, Election, Trending, BJP, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal