Follow KVARTHA on Google news Follow Us!
ad

തെച്ചിക്കോടന്‍ രണ്ടു പേരെ കൊന്നു; പാപ്പാന്മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ആന ഇടഞ്ഞ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പാപ്പാന്മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടഞ്ഞ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ രണ്ട് പാപ്പാന്മാര്‍ക്കെതിരെയാണ് Kerala, News, Police, Case, Trending, Thechikkodan killed 2; Case against caretakers
ഗുരുവായൂര്‍: (www.kvartha.com 10.02.2019) ആന ഇടഞ്ഞ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പാപ്പാന്മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടഞ്ഞ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ രണ്ട് പാപ്പാന്മാര്‍ക്കെതിരെയാണ് കേസെടുത്തത്. കൂടുതല്‍ പേര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഉത്സവത്തിന് മൂന്ന് ആനകളെ എഴുന്നള്ളിക്കുന്ന കാര്യം മാത്രമേ പൊലീസിനെ അറിയിച്ചിരുന്നുള്ളൂ എന്ന് വ്യക്തമായിട്ടുണ്ട്.

അഞ്ച് ആനകളെയാണ് എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ആന വിരളാന്‍ കാരണമായ പടക്കം പൊട്ടിച്ചതും അന്വേഷിക്കുന്നുണ്ട്. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 15 ദിവസത്തേക്ക് എഴുന്നള്ളിപ്പുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനക്ക് ശേഷമേ രണ്ടാഴ്ചക്ക് ശേഷം എഴുന്നള്ളിപ്പിന് അനുമതി നല്‍കൂ.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Police, Case, Trending, Thechikkodan killed 2; Case against caretakers
  < !- START disable copy paste -->