Follow KVARTHA on Google news Follow Us!
ad

മൗലികാവകാശം വിശ്വാസത്തിനും മേലെ; എന്തു കൊണ്ട് വിധി പുന പരിശോധിക്കണമെന്ന് മാത്രം പറഞ്ഞാല്‍ മതി, സമയം കളയേണ്ടെന്ന് പരമോന്നത കോടതി

എന്തു കൊണ്ട് വിധി പുന പരിശോധിക്കണമെന്ന് മാത്രംNew Delhi, News, National, Sabarimala, Sabarimala Temple, Religion, Supreme Court of India, Court
ന്യൂഡല്‍ഹി: (www.kvartha.com 06.02.2019) എന്തു കൊണ്ട് വിധി പുന പരിശോധിക്കണമെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ചിഫ് ജസ്റ്റിസ് രംജന്‍ ഗൊഗോയ്. വിശ്വാസത്തിനും മേലെയാണ് മൗലികാവകാശമെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ വാദം പുരോഗമിക്കുകയാണ്. ഏതാണ്ട് എല്ലാ വാദങ്ങളും ഒരു പോലെയാണ് സുപ്രീം കോടതിയിലെത്തിയത്. പുനപരിശോധനാ ഹര്‍ജികളിലെ വാദമാണ് ആദ്യം കേള്‍ക്കുന്നത്. വാദങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.



എന്‍എസ്എസാണ് ആദ്യം വാദം ആരംഭിച്ചത്. എന്‍എസ്എസ്സിനു വേണ്ടി അഭിഭാഷകന്‍ കെ പരാശരന്‍ വാദം ആരംഭിച്ചു. വിധിയില്‍ പിഴവുണ്ടെന്നാണ് എന്‍ എസ് എസ്സിന്റെ വാദം. പിഴവുകള്‍ ചൂണ്ടിക്കാട്ടാമെന്നും എന്‍എസ്എസ് വ്യക്തമാക്കി. ആചാരങ്ങളുടെ യുക്തി നോക്കേണ്ടെന്ന് എന്‍എസ്എസ് കോടതിയില്‍ വ്യക്തമാക്കി. പ്രധാന വിഷയങ്ങള്‍ കോടതിയിലെത്തിയില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.

ഭരണഘടനയുടെ 25 അനുച്ഛേദം നല്‍കുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്ന് അഡ്വ. പരാശരന്‍ വ്യക്തമാക്കുന്നത്. പൊതുസ്ഥലങ്ങളില്‍ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരന്‍ വാദിച്ചു.

15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതില്‍ പിഴവുണ്ടായെന്നും എന്‍എസ്എസ് കോടതിയില്‍ വ്യക്തമാക്കി. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. എന്നാല്‍ യുവതീ പ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്നും ജാതിയുടെ അടിസ്ഥാനത്തിലല്ല, പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനമെന്നുും സുപ്രീം കോടതിയില്‍ എന്‍എസ്എസ് വ്യക്തമാക്കി. എന്നാല്‍ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും തൊട്ടുകൂടായ്മയാണെന്ന് ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.

രണ്ടാമതായി ശബരിമല തന്ത്രിയുടെ വാദം തുടങ്ങി. തന്ത്രിയ്ക്ക് വേണ്ടി അഡ്വ. വി ഗിരി വാദിച്ചു. മതപരമമായ കാര്യങ്ങളില്‍ തന്ത്രിയ്ക്ക് പ്രത്യേക അവകാശങ്ങള്‍ ഉണ്ട്. നൈഷ്ഠികബ്രഹ്മചാരിയാണ് അയ്യപ്പന്റെ വിഗ്രഹം. അഡ്വ. വി ഗിരി കോടതിയില്‍ വ്യക്തമാക്കി. പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി അഡ്വ. മനു അഭിഷേക് സിംഗ്‌വി വാദിച്ചു. നൈഷ്ഠിക ബ്രഹ്മചാരിയാണ് ശബരിമലയിലെ പ്രതിഷ്ഠ. ഈ പ്രത്യേകത കണക്കിലെടുത്താണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന് വാദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്രയും ഡി വൈ ചന്ദ്രചൂഡും മാത്രമേ ഇക്കാര്യം വിധി പ്രസ്താവത്തില്‍ കണക്കിലെടുത്തിരുന്നുള്ളൂവെന്നും സിങ്‌വി വ്യക്തമാക്കി. പൗരാവകാശത്തില്‍ 25, 28 അനുഛേദങ്ങള്‍ ചേര്‍ത്ത് വായിക്കണമെന്നും സിങ് വി വ്യക്തമാക്കി.

ബ്രാഹ്മണ സഭയ്ക്ക് വേണ്ടി അഡ്വ. ശേഖര്‍ നാഫ്‌ഡേയാണ് വാദിക്കുന്നത്. നൂറ്റാണ്ടുകളുടെ ആചാരമാണ് റദ്ദാക്കിയതെന്നാണ് ബ്രാഹ്മണ സഭയുടെ വാദം. വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്നും നാഫ്‌ഡേ കോടതിയില്‍ വാദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Supreme Court Hearing On Sabarimala: "Untouchability Has Nothing To Do With Custom," Court Told, New Delhi, News, National, Sabarimala, Sabarimala Temple, Religion, Supreme Court of India, Court.