Follow KVARTHA on Google news Follow Us!
ad

ഇനി ചര്‍ച്ചയല്ല വേണ്ടത്, യുദ്ധക്കളത്തില്‍ നേരിടണം; വികാരധീരനായി ഗൗതം ഗംഭീര്‍

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ News, New Delhi, National, Terror Attack, Trending,
ന്യൂഡല്‍ഹി:(www.kvartha.com 15/02/2019) ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ വികാരധീരനായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ആക്രമം നടത്തിയവര്‍ക്ക് തക്കതായ ശിക്ഷ നല്‍കി നാല്‍പ്പത്തിയഞ്ച് ജവാന്‍മാരുടെ വീരമൃത്യുവിന് ഇന്ത്യ മറുപടി നല്‍കണമെന്നും താരം ആവശ്യപ്പെട്ടു.

News, New Delhi, National, Terror Attack, Trending,Pulwama terror attack: Goutham Gambheer condemn attack, expressed condolences to victims’ families


പാകിസ്ഥാനുമായി നമുക്ക് ചര്‍ച്ച നടത്താമെന്നും പക്ഷേ ഇത്തവണ അത് മേശയ്ക്ക് ഇരുവശത്തും ഇരുന്നല്ല, യുദ്ധക്കളത്തില്‍ വെച്ചാണ് നേരിടേണ്ടതെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടി നല്‍കണമെന്ന ആവശ്യം രാജ്യത്താകെ ഉയരുന്ന സാഹചര്യത്തിലാണ് ഗംഭീറിന്റെ ട്വീറ്റ്.

വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ട്വീറ്റ് ചെയ്തു. ഈ വേദന വിവരിക്കാന്‍ വാക്കുകളില്ലെന്നും പരിക്കേറ്റ ജവാന്‍മാര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നുമായിരുന്നു വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റ്.

സ്‌നേഹം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെ ചില ഭീരുക്കള്‍ വെറുപ്പിന്റെ വിത്തുകള്‍ വിതച്ചിരിക്കുന്നു. സൈനികരേയും അവരുടെ കുടുംബത്തേയും എപ്പോഴും പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കും.' രോഹിത് ശര്‍മ പറഞ്ഞു. വി വി എസ് ലക്ഷ്മണ്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന, വനിതാ ക്രിക്കറ്റ് താരം മിത്തലി രാജ് എന്നിവരും വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

അതേസമയം വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിനുള്ള സാധ്യതയും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ നടന്ന ഉറി ഭീകരാക്രമണത്തേക്കാള്‍ വലിയ ആക്രമണമാണ് വ്യാഴാഴ്ച കശ്മീരില്‍ നടന്നത്. അന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Terror Attack, Trending,Pulwama terror attack: Goutham Gambheer condemn attack, expressed condolences to victims’ families