Follow KVARTHA on Google news Follow Us!
ad

പ്രിയങ്ക എത്തുമ്പോള്‍ തന്നെ മുട്ടുവിറച്ച് അഖിലേഷും മായാവതിയും; കോണ്‍ഗ്രസിന് 15 സീറ്റ് വാഗ്ദാനം നല്‍കി,40 സീറ്റില്‍ വിജയിക്കാനാകുമെന്ന് കോണ്‍ഗ്രസ്

ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക എത്തുമ്പോള്‍ തന്നെ മുട്ടുവിറച്ച് അഖിലേഷുെം മായാവതിയും. കോണ്‍ഗ്രസിന് 15 സീറ്റ് വാഗ്ദാനം നല്‍കിയിരിക്കുകയാണ് എസ്പി-ബിഎസ്പി National, News, Congress, Trending, Election,Priyanka's UP visit makes Political thrills
ലഖ്നൗ: (www.kvartha.com 11.02.2019) ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക എത്തുമ്പോള്‍ തന്നെ മുട്ടുവിറച്ച് അഖിലേഷും മായാവതിയും. കോണ്‍ഗ്രസിന് 15 സീറ്റ് വാഗ്ദാനം നല്‍കിയിരിക്കുകയാണ് എസ്പി-ബിഎസ്പി സഖ്യം. അതേസമയം 40 സീറ്റില്‍ വിജയിക്കാനാകുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുകയാണ്. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ ആലോചിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത സമാജ്വാദി പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കോണ്‍ഗ്രസിനെ സഖ്യത്തിലെടുത്താല്‍ 15 സീറ്റ് നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രിയങ്കയും യു പിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും യുപിയിലെത്തുന്നതോടെ കോണ്‍ഗ്രസിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ദേശീയസംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. പ്രിയങ്ക എത്തിയതോടെ തന്നെ സമാജ് വാദി- ബി എസ് പി സഖ്യം കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത് പ്രിയങ്കയുടെ പ്രതാപം മനസിലാക്കിയതു കൊണ്ടു മാത്രമാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കയുടെയും ജ്യോതി രാദിത്യ സിന്ധ്യയുടെയും റോഡ് ഷോ വലിയ ആവേശത്തിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ടെത്തിച്ചിരിക്കുന്നത്. വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വരെ റോഡ് ഷോ നടത്താനാണ് തീരുമാനം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ് പിയുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിനെ ഒഴിവാക്കി മായാവതിയും അഖിലേഷ് യാദവും സഖ്യമുണ്ടാക്കുകയായിരുന്നു. പ്രിയങ്ക വരുന്നതോടു കൂടി ഇവരുടെ വോട്ടില്‍ വിള്ളല്‍ വീഴുമെന്ന ചിന്തയാണ് കോണ്‍ഗ്രസിനെ കൂടി സഖ്യത്തില്‍ ഉള്‍പെടുത്താന്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്. കോണ്‍ഗ്രസിനെ സഖ്യത്തിലുള്‍പെടുത്തിയാല്‍ 80 സീറ്റുള്ള യു പിയില്‍ 72 സീറ്റ് വരെ സഖ്യം നേടുമെന്നാണ് നേരത്തെ പുറത്തു വന്ന സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ 58 സീറ്റ് വരെ മാത്രമേ എസ് പി- ബി എസ് പി സഖ്യത്തിന് ലഭിക്കുകയുള്ളൂവെന്നും സര്‍വ്വേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് കോണ്‍ഗ്രസിനെ 15 സീറ്റെങ്കിലും നല്‍കി ഒപ്പം നിര്‍ത്താന്‍ എസ് പി- ബി എസ് പി സഖ്യം ശ്രമം തുടങ്ങിയിരിക്കുന്നത്.

നേരത്തെ കോണ്‍ഗ്രസിന്റെ പ്രസ്റ്റീജ് സീറ്റുകളായ റായ്ബറേലിയും അമേത്തിയും മാത്രമാണ് കോണ്‍ഗ്രസിന് സഖ്യത്തില്‍ ഇല്ലാതിരുന്നിട്ടും എസ് പി - ബി എസ് പി പാര്‍ട്ടികള്‍ വിട്ടുകൊടുത്തത്.

WATCH VIDEO


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Congress, Trending, Election,Priyanka's UP visit makes Political thrills
  < !- START disable copy paste -->