» » » » » » » » » » » പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാട്ടില്‍ കൊണ്ടുപോയി സ്വന്തം കാറിനുള്ളില്‍ പീഡിപ്പിച്ചു; പള്ളി ഇമാമിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

തിരുവനന്തപുരം: (www.kvartha.com 12.02.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാട്ടില്‍ കൊണ്ടുപോയി സ്വന്തം കാറിനുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പള്ളി ഇമാമിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. നെടുമങ്ങാടാണ് സംഭവം. 15 കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.

പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വിതുര പോലീസാണ് പള്ളി പ്രസിഡന്റിന്റെ പരാതിയില്‍ കേസെടുത്തത്. ആരോപണത്തിന് പിന്നാലെ ഇയാളെ ഇമാം സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.

Police registered POCSO case against imam Shafeek al Qasimi, Thiruvananthapuram, News, Local-News, Crime, Criminal Case, Molestation, Police, Allegation, Kerala.

ഇമാമിന് എതിരെ പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് സെന്റര്‍ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തെ കത്ത് നല്‍കിയിരുന്നു. അന്വേഷണം വൈകുന്നത് ഇമാമിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് പരാതിക്ക് ആധാരമായ സംഭവം നടക്കുന്നത്. വിതുര പേപ്പാറ വനപ്രദേശത്ത് ഒരു ഇന്നോവ കാറില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട തൊഴിലുറപ്പ് തൊഴിലാളികളാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നത്. സ്‌കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പ്രലോഭിപ്പിച്ച് ഇവിടെ എത്തിക്കുകയായിരുന്നു.

നാട്ടുകാര്‍ പെണ്‍കുട്ടിയെപ്പറ്റി ചോദിച്ചപ്പോള്‍ തന്റെ ഭാര്യയാണെന്നാണ് മറുപടി പറഞ്ഞത്. ഇതിനിടയില്‍ ഇവിടെ നിന്നും കാറില്‍ രക്ഷപ്പെട്ട ഇമാം പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുകയാണ്.


Keywords: Police registered POCSO case against imam Shafeek al Qasimi, Thiruvananthapuram, News, Local-News, Crime, Criminal Case, Molestation, Police, Allegation, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal