Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ പടവും പൊക്കിപ്പിടിച്ച് വരേണ്ട കാര്യമില്ല, ജയിച്ചത് എല്‍ഡിഎഫ് ആണെങ്കിലും സര്‍ക്കാര്‍ എല്ലാവരുടേതുമാണ്, പൊതുപരിപാടിക്കിടെ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി പിണറായി

സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ പടവും പൊക്കിപ്പിടിച്ച് വരേണ്ട കാര്യമില്ലെന്നും ജയിച്ചത് എല്‍ഡിഎഫ് News, Malappuram, Kerala, LDF, Chief Minister,
മലപ്പുറം:(www.kvartha.com 20/02/2019) സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ പടവും പൊക്കിപ്പിടിച്ച് വരേണ്ട കാര്യമില്ലെന്നും ജയിച്ചത് എല്‍ഡിഎഫ് ആണെങ്കിലും സര്‍ക്കാര്‍ എല്ലാവരുടേതുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുപരിപാടിക്കിടെ ചെഗുവേരയുടെ പടമുള്ള പതാക കൊണ്ടുവന്ന പ്രവര്‍ത്തകര്‍ക്കായിരുന്നു മുഖ്യമന്ത്രി താക്കീത് നല്‍കിയത്.
News, Malappuram, Kerala, LDF, Chief Minister, Pinarayi on Cheguera's photo printed flag in govt program

പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള്‍ ഉണ്ടാവാം, എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുത്. മുഖ്യമന്ത്രി പറഞ്ഞു.
'എല്‍ഡിഎഫ് ജയിച്ചാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല, നാടിന്റെ സര്‍ക്കാര്‍ ആണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ ഒരുപാട് ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയുള്ളതാണ് പതാക. വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷെ ഇത് അതിനുള്ള വേദിയല്ല. എല്ലായിടത്തും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ലെന്ന് അതിന്റെ ആളുകള്‍ മനസിലാക്കേണ്ടതാണ്, എന്നായിരുന്നു പിണറായിയുടെ മുന്നറിയിപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, LDF, Chief Minister, Pinarayi on Cheguera's photo printed flag in govt program