Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് ഇരട്ടക്കൊല: മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സിപിഎം എല്‍ സി അംഗം പിടിയില്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ

പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെkasaragod, News, Murder, Crime, Politics, CPM, Custody, Enquiry, Police, Case, Kerala
കാസര്‍കോട്: (www.kvartha.com 19.02.2019) പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സിപിഎം എല്‍ സി അംഗം പിടിയിലായി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു ഇയാള്‍ പിടിയിലായത്.

അതേസമയം, പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഎം അറിയിച്ചു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി അംഗങ്ങള്‍ ആരെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ പുറത്താക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Periya dual murder: CPM LC Member in police custody, Kasaragod, News, Murder, Crime, Politics, CPM, Custody, Enquiry, Police, Case, Kerala

പ്രദേശത്തെ രണ്ട് സിപിഎം പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം പ്രദീപ് കുമാര്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി രഞ്ജിത്ത്, സിഐ സി എ അബ്ദുര്‍ റഹീം, കുമ്പള സിഐ പ്രേംസദന്‍, ആദൂര്‍ സിഐ എം എ മാത്യൂ, ബേക്കല്‍ സിഐ വി കെ വിശ്വംഭരന്‍, ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി ജില്ലാ, ഏരിയ കമ്മറ്റികള്‍ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാസങ്ങളില്‍ വധഭീഷണി മുഴക്കിയതിന് കൊല്ലപ്പെട്ട കൃപേഷ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍, പ്രവര്‍ത്തകരായ നിധിന്‍, അരുണേഷ്, നീരജ് തുടങ്ങി ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നതായി പോലീസ് പറയുന്നു.

സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഫോട്ടോ ചില്ലിട്ട് വെപ്പിക്കും എന്നും മറ്റുമായിരുന്നു ഭീഷണി. ഇവരെ സൂക്ഷിക്കുക എന്ന രീതിയിലും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.


Keywords: Periya dual murder: CPM LC Member in police custody, Kasaragod, News, Murder, Crime, Politics, CPM, Custody, Enquiry, Police, Case, Kerala.