» » » » » » » » » » » » ഇതാണ് കൊലമാസ് വിവാഹമോചനം: വിവാഹ രേഖയില്‍ ഒപ്പിട്ട് പുറത്തിറങ്ങുമ്പോള്‍ വധു കാല്‍വഴുതി വീഴാന്‍ പോയി; പിന്നാലെ മന്ദബുദ്ധിയെന്ന് നവവരന്റെ പരിഹാസം; 3 മിനിറ്റിനുള്ളില്‍ യുവാവില്‍ നിന്നും വിവാഹമോചനം നേടി തിരിച്ചടിച്ച് യുവതി

കുവൈത്ത് : (www.kvartha.com 08.02.2019) വിവാഹ കരാറില്‍ ഒപ്പുവെച്ച് മൂന്ന് മിനിറ്റിനകം തന്നെ വിവാഹമോചനം തേടി വധു. കുവൈത്തിലാണ് സംഭവം. നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവിനൊപ്പം നടന്നുനീങ്ങവെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അപ്പോള്‍ തന്നെ വധു വിവാഹമോചന അപേക്ഷ നല്‍കുകയായിരുന്നു.

Newlywed bride demands divorce 3 minutes after signing marriage contract, Kuwait, News, Humor, Court, Marriage, Religion, Application, Gulf, World

കോടതിയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം പുറത്തേക്ക് ഇറങ്ങവെ വധുവിന്റെ കാല്‍ വഴുതി. ഇത് കണ്ട് വരന്‍ പരിഹസിക്കുകയും 'മന്ദബുദ്ധി'യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് വധു പറഞ്ഞു. മോശമായ പദപ്രയോഗങ്ങള്‍ കൊണ്ടുള്ള അപമാനം സഹിക്കാനാവാതെ വധു അപ്പോള്‍ തന്നെ തിരികെ കോടതിയിലേക്ക് കയറിപ്പോയി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടന്‍ തന്നെ വിവാഹമോചനവും അനുവദിച്ചു.

അതേസമയം വധുവിന്റെ ഈ തീരുമാനത്തെ അവിടെ കൂടിനിന്നവരില്‍ ചിലര്‍ പിന്തുണയ്ക്കുകയുണ്ടായി. സംഭവത്തില്‍ ഒരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു;

ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഭര്‍ത്താവ് ഭാര്യയോട് ചെയ്ത ഈ പ്രവര്‍ത്തി ശരിയല്ല. ഇങ്ങനെയുള്ള ഒരാള്‍ക്കൊപ്പമാണ് അവള്‍ ജീവിതകാലം മുഴുവനും കഴിയേണ്ടത്.

മറ്റൊരാളുടെ പ്രതികരണം ഇങ്ങനെയാണ്; വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഭാര്യയ്ക്ക് ബഹുമാനം നല്‍കിയില്ല. ഇതോടെ ആ ജീവിതത്തിന് തിരശ്ശീല വീണു എന്നാണ്.


Keywords: Newlywed bride demands divorce 3 minutes after signing marriage contract, Kuwait, News, Humor, Court, Marriage, Religion, Application, Gulf, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal