Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ ജനജീവിതം ദുസ്സഹമാക്കി കൊടും തണുപ്പും കുളിര്‍ക്കാറ്റും

ഒമാനില്‍ ജനജീവിതം ദുസ്സഹമാക്കി കൊടും തണുപ്പും ശക്തമായ കാറ്റും Muscat, News, Rain, Report, Gulf, Oman, World
മസ്‌കത്ത്: (www.kvartha.com 09.02.2019) ഒമാനില്‍ ജനജീവിതം ദുസ്സഹമാക്കി കൊടും തണുപ്പും ശക്തമായ കാറ്റും തുടരുന്നു. ഇടയ്ക്കിടെ പൊടിക്കാറ്റും വീശുന്നുണ്ട്. ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴയും പെയ്തു. ഉച്ചയ്ക്കു പോലും കൊടും തണുപ്പു തുടരുന്നതിനാല്‍ ആളുകള്‍ക്ക് വീടുകളില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച അവധി ദിവസമായിട്ടും പൊതുസ്ഥലങ്ങള്‍ ഏറെക്കുറെ വിജനമായിരുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനിലയില്‍ വലിയ കുറവുണ്ടായി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ജബല്‍ ഷംസില്‍ താപനില മൈനസ് 11 ഡിഗ്രി സെല്‍ഷ്യസ് ആയെന്നാണു റിപ്പോര്‍ട്ട്.

NCM issues weather warning in oman, Muscat, News, Rain, Report, Gulf, Oman, World

ജബല്‍ അഖ്ദറിലും തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. റൂവി 13, ബുറൈമി 11, നിസ്വ 7, സുഹാര്‍ 10, സൈഖ് 4 എന്നിങ്ങനെയും. വരുംദിവസങ്ങളിലും ഇതേ കാലാവസ്ഥ തന്നെ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NCM issues weather warning in oman, Muscat, News, Rain, Report, Gulf, Oman, World.