Follow KVARTHA on Google news Follow Us!
ad

മൂന്നാം സീറ്റ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ 18 ന് യു ഡി എഫില്‍ ചര്‍ച്ച ചെയ്യുമെന്ന് ലീഗ്

മുസ്ലിം ലീഗ് ആവശ്യപ്പെടുന്ന മൂന്നാം ലോക്സഭാ സീറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഈ മാസം 18 ന് യു ഡി എഫില്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ Kerala, News, Muslim-League, UDF, Muslim League's need of 3rd seat; UDF convention on 18th
മലപ്പുറം: (www.kvartha.com 11.02.2019) മുസ്ലിം ലീഗ് ആവശ്യപ്പെടുന്ന മൂന്നാം ലോക്സഭാ സീറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഈ മാസം 18 ന് യു ഡി എഫില്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഇക്കാര്യത്തില്‍ ലീഗിന്റെ നിലപാടുകള്‍ യു.ഡി.എഫിന് ഗുണകരമായ രീതിയില്‍ യോഗത്തില്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്്ലിം ലീഗ് ഒരു സീറ്റുകൂടി അധികം ചോദിക്കുന്നത് യു.ഡി.എഫില്‍ പ്രശ്്നമൊന്നുമുണ്ടാക്കില്ലെന്ന് മജീദ് അഭിപ്രായപ്പെട്ടു. മുന്നണിയുടെ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് സ്വാഭാവികമാണ്. യു.ഡി.എഫിലെ ഘടകകക്ഷികള്‍ ഒന്നിച്ചിരുന്ന് പരിഹരിക്കാവുന്ന വിഷയം മാത്രമാണിതെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. മത്സരിക്കുകയെന്നതല്ല, വിജയിക്കുകയെന്നതാണ് മുന്നണിയിലെ പൊതുവായ വികാരം. മൂന്നാമതൊരു സീറ്റ് ലഭിച്ചാല്‍ ഉണ്ടാകുന്ന സാധ്യതയും അതിന്റെ ഗുണദോഷങ്ങളുമെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മത്സരിക്കുന്ന സീറ്റുകളില്‍ വിജയിക്കുന്നതിന് ഒറ്റക്കെട്ടായി നില്‍ക്കുകയെന്നതാണ് യു.ഡി.എഫിന്റെ നിലപാട്.

കെ.പി.എ മജീദ് പറഞ്ഞു. മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നുവെന്നത് മാത്രം വലിയ വിഷയമായി കാണേണ്ടതില്ലെന്നും യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളുടെയും നിലപാടുകളും ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim-League, UDF, Muslim League's need of 3rd seat; UDF convention on 18th
  < !- START disable copy paste -->