Follow KVARTHA on Google news Follow Us!
ad

തുടര്‍ച്ചയായ അക്രമവും വധഭീഷണിയും: സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി

തുടര്‍ച്ചയായ ആക്രമണം നേരിടേണ്ടി വരുന്നതിനാല്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രമുഖ പ്രഭാഷകനും സംസ്ഥാന പിന്നോക്ക വിഭഗ കമ്മീഷന്‍ അംഗവുമായ മുള്ളൂNews, Kasaragod, Kerala, Press meet, Attack, Mulloorkkara, Attack against Mulloorkkara Muhammedali Saqafi's car, Mulloorkkara Muhammedali Saqafi need protection
കാസര്‍കോട്:(www.kvartha.com 09/02/2019) തുടര്‍ച്ചയായ ആക്രമണം നേരിടേണ്ടി വരുന്നതിനാല്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രമുഖ പ്രഭാഷകനും സംസ്ഥാന പിന്നോക്ക വിഭഗ കമ്മീഷന്‍ അംഗവുമായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി രംഗത്ത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ മുള്ളൂര്‍ക്കര സഞ്ചരിച്ച കാറിന് നേരെ കല്ലേറ് നടന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കര്‍ണാടക അതിര്‍ത്തിക്കടുത്ത് ബായാര്‍ ഉപ്പള കന്യാന റോഡില്‍ നെല്ലിക്കട്ടയിലായിരുന്നു കാറിന് നേരെ അക്രമം നടന്നത്. കല്ലേറില്‍ അദ്ദേഹം സഞ്ചരിച്ച കാറിന്റെ ചില്ലിന് കേടുപാട് സംഭവിച്ചു. സംഭവത്തില്‍ വിട്ട്‌ല പോലീസ് കേസെടുത്തു.



കന്യാനയില്‍ മതപ്രഭാഷണം നടത്തി തിരിച്ചുവരികയായിരുന്ന കാറിനു നേരെയാണ് കല്ലേറുണ്ടായത്. കാര്‍ നെല്ലിക്കട്ടയില്‍ എത്തിയപ്പോള്‍ റോഡില്‍ ട്രാഫിക്ക് പോലീസിന്റ സ്പീഡ് ബ്രേക്കര്‍ വെച്ച നിലയിലായിരുന്നു. രാത്രി കന്യാനയിലേക്ക് പോകുമ്പോള്‍ റോഡില്‍ ഇതുണ്ടായിരുന്നില്ല. സ്പീഡ് ബ്രേക്കറിനിടയിലൂടെ പോകാന്‍ വേണ്ടി കാര്‍ വേഗത കുറച്ചപ്പോഴാണ് കല്ലേറ് ഉണ്ടായത്.

തനിക്ക് നേരെയുണ്ടാകുന്ന വധഭീഷണികളുടെ ഭാഗമായി തന്നെയാണ് ഈ അക്രമത്തെ കാണുന്നതെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മുമ്പും കാസര്‍കോട് ജില്ലയില്‍ നിന്ന് വധ ഭീഷണി ഉണ്ടായിട്ടുണ്ട്. മുമ്പ് ഒരിക്കല്‍ ബായാര്‍ സ്വലാത്ത് മജ്‌ലിസില്‍ പ്രഭാഷണം കഴിഞ്ഞ് മടങ്ങിയ തനിക്ക് ഒരു അജ്ഞാത കോള്‍ വരികയും ഇനി കാസര്‍കോട് വന്നാല്‍ കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബായാര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അയാള്‍ ജാമ്യത്തിലിറങ്ങി.

ബായാറിനടുത്ത പ്രദേശത്ത് വെച്ചാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്. അത് കൊണ്ടുതന്നെ അന്നത്തെ സംഭവവുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനും സ്വത്തിനും സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തിലാണ് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി ആവശ്യപ്പെട്ടത്. വാര്‍ത്താസമ്മേളനത്തില്‍ പൊതുപ്രവര്‍ത്തകന്‍ നാഷണല്‍ അബ്ദുല്ലയും സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Press meet, Attack, Mulloorkkara, Attack against Mulloorkkara Muhammedali Saqafi's car, Mulloorkkara Muhammedali Saqafi need protection