Follow KVARTHA on Google news Follow Us!
ad

ഷഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചത് ഇതാദ്യമായല്ല; ഇന്നോവ കാറില്‍ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ പീഡനം നടന്നിട്ടുണ്ട്, പുറത്തുപറയാത്തത് മാതാവിനെ ഭയന്ന്, പെണ്‍കുട്ടിയുടെ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

പ്രമുഖ മതപ്രഭാഷകന്‍ ഷഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന കേസിൽ പെണ്‍കുട്ടിയില്‍ നിന്ന് രഹസ്യമൊഴി രേഖപ്പെടുത്തി. Kerala, News, Thiruvananthapuram, Molestation, Girl, Case, Trending, More Disclosure against Shafeeq Al Qasimi in victim's statement
തിരുവനന്തപുരം: (www.kvartha.com 14.02.2019) പ്രമുഖ മതപ്രഭാഷകന്‍ ഷഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന കേസിൽ  പെണ്‍കുട്ടിയില്‍ നിന്ന് രഹസ്യമൊഴി രേഖപ്പെടുത്തി. നിര്‍ണായകമായ കൂടുതല്‍ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫില്‍ നിന്നെത്തിയ ശേഷമാണ് പെണ്‍കുട്ടിയെ രഹസ്യമൊഴിയെടുത്തത്. വിദേശത്തുള്ള പിതാവ് നാട്ടിലെത്തുന്നത് വരെ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഖാസിമിക്കെതിരെ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി.
Kerala, News, Thiruvananthapuram, Molestation, Girl, Case, Trending, More Disclosure against Shafeeq Al Qasimi in victim's statement

ഇന്നോവ കാറില്‍ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി നേരത്തെ ചൈല്‍ഡ് ലൈനിലും പോലീസിലും മൊഴി നല്‍കിയിരുന്നു. നാണക്കേടുണ്ടാകുമെന്നും ഭാവി തകരുമെന്നും മാതാവ് പറഞ്ഞതിനെ തുടര്‍ന്നാണ് ആദ്യം പീഡനവിവരം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി വനിതാ പോലീസിനോട് പറഞ്ഞിരുന്നു. സമാനമായ മൊഴി തന്നെയാണ് രണ്ടിടത്തും പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കള്ളക്കേസില്‍ കുടുക്കിയതാണെന്നും സിപിഎം വേട്ടയാടുകയാണെന്നും ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവ് കൂടിയായ ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയി. എസ്ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിനാണ് സിപിഎമ്മുകാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷഫീഖ് ഖാസിമി പറയുന്നു.
നേരത്തെ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്ന പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സിലിംഗിനൊടുവിലാണ് പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയത്. ആളൊഴിഞ്ഞ കാട്ടില്‍ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയ പെണ്‍കുട്ടി ഇതാദ്യമായല്ല, നേരത്തെയും ഇമാം പീഡിപ്പിച്ചിട്ടുണ്ടെന്നും സൂചന നല്‍കിയിട്ടുണ്ട്. അത് കൊണ്ടുതന്നെ ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഷഫീഖ് അല്‍ ഖാസിമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. എവിടെ പോയാലും പ്രതിയെ പൊക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. ഖാസിമിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തിനകം പ്രതിയെ പിടികൂടാനാകുമെന്നാണ് നെടുമങ്ങാട് ഡിവൈഎസ്പി പറയുന്നത്.

നേരത്തെ പോലീസ് നിര്‍ദേശം നല്‍കിയിട്ടും കീഴടങ്ങാന്‍ ഖാസിമി തയ്യാറായിരുന്നില്ല. മാത്രമല്ല, ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതില്‍ തീരുമാനമായ ശേഷം കീഴടങ്ങാമെന്നുമായിരുന്നു ഖാസിമി അഭിഭാഷകന്‍ മുഖേന പോലീസിനെ അറിയിച്ചത്. എന്നാല്‍ സമാനമായ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അതെല്ലാം കണ്ടെത്തുമെന്നായിരുന്നു ഖാസിമിയുടെ അഭിഭാഷകനോട് നെടുമങ്ങാട് ഡിവൈഎസ്പി തിരികെ മറുപടി നല്‍കിയത്.

പെണ്‍കുട്ടിയുടെ മൊഴിയോടെ കേസ് കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. നേരത്തെ പരാതിക്കാരാരും ഇല്ലാത്തതിനാല്‍ കേസുമായി മുന്നോട്ടുപോകുന്നതില്‍ പോലീസ് ഏറെ പ്രതിസന്ധിയിലായിരുന്നു. ഇമാമിനെ പുറത്താക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കി ജമാഅത്ത് പ്രസിഡന്റ് നല്‍കിയ മൊഴി മാത്രമാണ് ആകെയുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തിയത്. ബന്ധുക്കളുടെ നിസ്സഹകരണവും പോലീസിന് തലവേദനയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് ജില്ലാ പോലീസ് ചീഫിനെ നേരിട്ട് വിളിച്ച്, താന്‍ നാട്ടിലെത്തിയാല്‍ പരാതി നല്‍കാമെന്ന് ഉറപ്പുനല്‍കിയതിന് ശേഷമാണ് പോലീസിന് ആത്മവിശ്വാസം ലഭിച്ചത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വഴി കൗണ്‍സിലിംഗ് ശക്തിപ്പെടുത്തുകയായിരുന്നു. അതിനിടെ നിര്‍ണായകമായ മറ്റൊരു വിവരം കൂടി പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ചിലരുമായി ഖാസിമിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അതുവഴിയാണ് പെണ്‍കുട്ടിയിലേക്ക് ഖാസിമി എത്തിയതെന്നുമാണ് മൊഴിയില്‍ വ്യക്തമാക്കുന്നത്. അങ്ങനെയായാല്‍ അടുത്ത ഒരു ബന്ധു കൂടി കേസില്‍ പ്രതിയാകുമെന്നാണ് കരുതുന്നത്.

അതിനിടെ ഷഫീഖ് അല്‍ ഖാസിമി വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും ഇതുതടയാനായി ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്നും പോലീസ് സൂചന നല്‍കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Molestation, Girl, Case, Trending, More Disclosure against Shafeeq Al Qasimi in victim's statement