Follow KVARTHA on Google news Follow Us!
ad

മോഹന്‍ലാലും ഖാദി ബോര്‍ഡും തമ്മിലുള്ള പോര് മുറുകുന്നു; സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിനുവേണ്ടി പരസ്യത്തില്‍ അഭിനയിച്ച ലാലിന് നോട്ടീസ് നല്‍കിയ ഖാദി ബോര്‍ഡിന് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താരത്തിന്റെ വക്കീല്‍ നോട്ടീസ്

നടന്‍ മോഹന്‍ലാലും ഖാദി ബോര്‍ഡും തമ്മിലുള്ള പോര് മുറുകുന്നു. സ്വകാര്യ വസ്ത്ര വ്യാപാരThiruvananthapuram, News, Cinema, Notice, Compensation, Mohanlal, Entertainment, Kerala,
തിരുവനന്തപുരം : (www.kvartha.com 14.02.2019) നടന്‍ മോഹന്‍ലാലും ഖാദി ബോര്‍ഡും തമ്മിലുള്ള പോര് മുറുകുന്നു. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിനുവേണ്ടി പരസ്യത്തില്‍ അഭിനയിച്ച ലാലിന് നോട്ടീസ് നല്‍കിയ ഖാദി ബോര്‍ഡിന് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താരത്തിന്റെ വക്കീല്‍ നോട്ടീസ്. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ചതിനാണ് ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയച്ചത്.

ഇതിനു മറുപടിയായി ഖാദി ബോര്‍ഡിന് അയച്ച നോട്ടീസില്‍ ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്തില്ലെങ്കില്‍ 50 കോടി രൂപ നല്‍കണമെന്നാണു മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


മോഹന്‍ലാല്‍ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണു വിവാദങ്ങള്‍ക്ക് തുടക്കമായത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണു പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചു. ഇതിനു മാസങ്ങള്‍ക്കുശേഷമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ് ഖാദി ബോര്‍ഡിനു ലഭിക്കുന്നത്. പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നു നോട്ടീസില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു. 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തിലാണു നോട്ടീസ് അയച്ചത്.

പരസ്യത്തില്‍നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുകയാണു ചെയ്തത്. കഴിഞ്ഞമാസമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ് ലഭിച്ചത്. എന്തു ചെയ്യണമെന്ന് ആലോചിക്കുകയാണെന്നും ശോഭന പറഞ്ഞു.


Keywords: Mohanlal demands  50 crore compensation from Khadi board,Thiruvananthapuram, News, Cinema, Notice, Compensation, Mohanlal, Entertainment, Kerala.