» » » » » » » » 'അവള് വെറും പെണ്ണ്'; സബ് കളക്ടര്‍ രേണുരാജിനെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ, കോടതി കയറി സബ് കളക്ടറും

മൂന്നാര്‍: (www.kvartha.com 10.02.2019) ദേവികുളം സബ് കളക്ടര്‍ രേണുരാജിനെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സബ് കളക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച് സംസാരിച്ചത്.

ഒരു ഐഎഎസ് കിട്ടിയെന്നും പറഞ്ഞ് ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും, 'അവള്' ഇതെല്ലാം വായിച്ച് പഠിക്കണ്ടേ തുടങ്ങി 'അവള് വെറും പെണ്ണ്' എന്നരീതിയിലുള്ള മോശം പരാമര്‍ശങ്ങള്‍ നടത്തിയായിരുന്നു എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ അധിക്ഷേപം. എന്നാല്‍ മനഃപൂര്‍വ്വം താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം സംഭവത്തില്‍ സബ് കളക്ടര്‍ രേണുരാജ് കോടതിയെ സമീപിച്ചു. എംഎല്‍എ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടിയാണ് രേണുരാജ് കോടതിയെ സമീപിച്ചത്.


Keywords: MLA apologized on statement against Sub collector Renuraj, Kerala, Munnar, MLA, Politics, Idukki, Court, 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal