» » » » » » » » » » » » പിറന്നാള്‍ ദിനത്തില്‍ കാമുകിക്കൊപ്പം ബി ജെ പി എംഎല്‍എയുടെ കേക്കു മുറി; പൊതുവേദിയില്‍ കാമുകിയേയും ഭര്‍ത്താവിനേയും ചെരുപ്പൂരിയടിച്ച് ഭാര്യ

മുംബൈ: (www.kvartha.com 14.02.2019) പിറന്നാള്‍ ദിനത്തില്‍ കാമുകിക്കൊപ്പം ബി ജെ പി എംഎല്‍എയുടെ കേക്കു മുറി. വിവരമറിഞ്ഞ് പൊതുവേദിയില്‍ എത്തി കാമുകിയേയും ഭര്‍ത്താവിനേയും ചെരുപ്പൂരിയടിച്ച് ഭാര്യ. മഹാരാഷ്ട്രയിലെ യാവത്മാല്‍ എംഎല്‍എ രാജു തോഡ്‌സാമിനെയും കാമുകി പ്രിയ ഷിന്‍ഡെയുമാണ് രാജു തോഡ്‌സാമിന്റെ ഭാര്യ അര്‍ച്ചന തോഡ്‌സാം പൊതുവേദിയില്‍ വെച്ച് പരസ്യമായി തല്ലിയത്.

കഴിഞ്ഞദിവസം പന്ധര്‍ഖവ്ഡയില്‍ എംഎല്‍എയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിക്കാത്തതിനെ തുടര്‍ന്ന് കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു.

Maharashtra BJP MLA Raju Narayan Todsam Wife and girlfriend Fight, Mumbai, News, Politics, Humor, MLA, attack, Case, Police, Video, National

എംഎല്‍എയായ രാജു തോഡ്‌സാമും, ബിജെപി പ്രവര്‍ത്തകയായ പ്രിയങ്ക ഷിന്‍ഡെയും നിലവില്‍ ഒരുമിച്ചാണ് താമസം. എന്നാല്‍ അര്‍ച്ചന തോഡ്‌സാമുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയായിരുന്നു എംഎല്‍എ സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്. ഇതിനിടെയാണ് ഭാര്യ എംഎല്‍എയുടെ ജന്മദിനാഘോഷവേദിയില്‍ പ്രതിഷേധവുമായെത്തിയത്.

എംഎല്‍എയുടെ ജന്മദിനത്തോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗ്രാമത്തില്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം ജന്മദിനാഘോഷ പരിപാടിയും ഒരുക്കി. തുടര്‍ന്ന് കബഡി മത്സരത്തിനുശേഷം എംഎല്‍എ കേക്ക് മുറിക്കുമ്പോഴായിരുന്നു ഭാര്യയുടെ രംഗപ്രവേശം. ആഘാഷവേദിയിലേക്ക് ഓടിയെത്തിയ അര്‍ച്ചന തോഡ്‌സാം പ്രിയങ്ക ഷിന്‍ഡെയെയാണ് ആദ്യം കൈകാര്യം ചെയ്തത്. ചെരിപ്പൂരി പ്രിയങ്കയെ തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു.

ഇതിനിടെ പ്രിയങ്കയെ രക്ഷിക്കാനെത്തിയ എംഎല്‍എയ്ക്കും ഭാര്യയുടെ മര്‍ദനമേറ്റു. സംഭവം എന്തെന്നറിയാതെ ആളുകള്‍ ഓടിക്കൂടിയതോടെ രംഗം കൂടുതല്‍ വഷളായി. പിന്നീട് സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ഇടപെട്ടാണ് അര്‍ച്ചനയെ പിന്തിരിപ്പിച്ചത്. സംഭവത്തിനുശേഷം സാരമായി പരിക്കേറ്റ പ്രിയങ്ക ഷിന്‍ഡെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

അര്‍ച്ചന തോഡ്‌സാമുമായുള്ള ബന്ധത്തില്‍ രാജു തോഡ്‌സാമിന് രണ്ടു കുട്ടികളുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജു തോഡ്‌സാമിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maharashtra BJP MLA Raju Narayan Todsam Wife and girlfriend Fight, Mumbai, News, Politics, Humor, MLA, attack, Case, Police, Video, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal