Follow KVARTHA on Google news Follow Us!
ad

2020 ഓടെ 20 ഹൈപ്പര്‍ മാര്‍ക്കറ്റാകും; സൗദിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

ലുലു ഗ്രൂപ്പ് സൗദിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ- സൗദി ബിസിനസ് ഫോറത്തില്‍ വെച്ചാണ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇക്കാര്യം News, National, Saudi Arabia, Gulf, Lulu Group decided to expand business in Saudi Arabia
ന്യൂഡല്‍ഹി: (www.kvartha.com 21.02.2019) ലുലു ഗ്രൂപ്പ് സൗദിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ- സൗദി ബിസിനസ് ഫോറത്തില്‍ വെച്ചാണ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഫോറം നടന്നത്.

സൗദിയിലെ റീട്ടെയില്‍ മേഖലയില്‍ ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെപ്പറ്റിയും, നിക്ഷേപങ്ങളെപ്പറ്റിയുമുള്ള വിശദാംശാങ്ങള്‍ എം എ യൂസുഫലി ഫോറത്തില്‍ വിശദീകരിച്ചു. സൗദിയിലെ വാണിജ്യ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കും. സൗദിയില്‍ ഇതിനകം 15 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു 2020 ആകുമ്പോഴേക്കും 20 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി പുതുതായി ആരംഭിക്കുമെന്നും 100 കോടി റിയാല്‍ നിക്ഷേപത്തിലായിരിക്കും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ആകുമ്പോള്‍ ലുലുവിന്റെ സൗദിയിലെ ആകെ മുതല്‍മുടക്ക് രണ്ട് ബില്യണ്‍ റിയാലാകും (200 കോടി റിയാല്‍). ഇതുകൂടാതെ കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റിയില്‍ 200 മില്യണ്‍ സൗദി റിയാലില്‍ നിക്ഷേപത്തില്‍ അത്യാധുനിക രീതിയിലുള്ള ലോജിസ്റ്റിക് സെന്റര്‍ ആരംഭിക്കുവാനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കാനും ഭക്ഷ്യസുരക്ഷ പ്രദാനം ചെയ്യാനും ഇത് ഉപകരിക്കും.

സൗദിവത്കരണത്തിന്റെ ഭാഗമായി ആകെയുള്ള ജീവനക്കാരുടെ 40 ശതമാനവും സൗദി പൗരന്മാരാണ് ലുലുവില്‍ ജോലി ചെയ്യുന്നതെന്നും യൂസഫലി അറിയിച്ചു. 2020 ഓടെ ലുലുവിലെ സൗദി സ്വദേശികളുടെ എണ്ണം 5,000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനികളിലൊന്നായ സൗദി അരാംകോയുടെ 15 സുപ്പര്‍മാര്‍ക്കറ്റുകളുടെ ചുമതല ലുലുവാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ  സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ ക്യാമ്പുകളില്‍ ഷോപ്പിംഗ് സെന്ററുകളും സൂപ്പര്‍മാര്‍ക്കറ്റുകളും നടത്തിപ്പിന്റെ ചുമതലയും ലുലുവിനാണ്.

സൗദി കിരീടാവകാശിയുടെ ബഹുമാനാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയായ ഹൈദരാബാദ് ഹൗസില്‍ ഒരുക്കിയ ഉച്ചവിരുന്നിലും യൂസഫലി പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Saudi Arabia, Gulf, Lulu Group decided to expand business in Saudi Arabia
  < !- START disable copy paste -->