» » » » » » » » » » » ലോക്‌സഭ തെരഞ്ഞെടുപ്പ്: നിര്‍ണായക തീരുമാനവുമായി സിപിഎം; ചില മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനു വോട്ട് ചെയ്യുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍

കോഴിക്കോട്: (www.kvartha.com 21.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക തീരുമാനവുമായി സിപിഎം. ചില മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനു വോട്ട് ചെയ്യും. മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യമായ മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനു വോട്ട് ചെയ്യുമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ അറിയിച്ചു. കാനം രാജേന്ദ്രന്‍ നയിക്കുന്ന കേരള സംരക്ഷണ യാത്രയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

543 മണ്ഡലങ്ങളിലും ബിജെപിക്കെതിരെ എല്ലാ പാര്‍ട്ടികളും ഒന്നിക്കണം. വീണ്ടും നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ ജനാധിപത്യ ഇന്ത്യ സ്വപ്‌നം മാത്രമാകും. അങ്ങനെയായാല്‍ ഇനി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടക്കില്ല. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ അടിസ്ഥാനത്തില്‍ ഒറ്റ മുന്നണിയെന്നത് സാധ്യമല്ല. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളില്‍ ആവശ്യമായ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ തയ്യാറാണ്, എം വി ഗോവിന്ദന്‍ പറഞ്ഞു.

രാജ്യത്തു കോണ്‍ഗ്രസ് ദുര്‍ബലമായിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയതു കാര്യമാക്കേണ്ടതില്ല. യുപി, ബിഹാര്‍, ബംഗാള്‍, ഉള്‍പ്പെടെയുള്ള വലിയ സംസ്ഥാനങ്ങളില്‍ ഒരു സ്വാധീനവുമില്ലാത്ത കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താന് കഴിയില്ലെന്നും കോണ്‍ഗ്രസും ബിജെപിയും ഭരിച്ചത് കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords: Kerala, Kozhikode, News, Lok Sabha, Election, CPM, Congress, Voters, Politics, LS Polls, CPM willing to vote for Congress in other states 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal