Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബി ജെ പിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്; തിരുവനന്തപുരത്ത് കുമ്മനവും, സുരേഷ് ഗോപിയും, ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍, തൃശൂരിലും കാസര്‍കോട്ടും കെ സുരേന്ദ്രന്‍ പരിഗണനയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക Thiruvananthapuram, News, Politics, Trending, Lok Sabha, Election, BJP, Kerala,
തിരുവനന്തപുരം: (www.kvartha.com 13.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തായി. ഒരു മണ്ഡലത്തില്‍ മൂന്ന് പേരുകള്‍ അടങ്ങുന്ന പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നല്‍കിയതായും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകക്ഷികളുമായി ഏകദേശ ധാരണയായതായും അദ്ദേഹം അറിയിച്ചു.

Loksabha election; BJP candidates possibility list out, Thiruvananthapuram, News, Politics, Trending, Lok Sabha, Election, BJP, Kerala

പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന് പുറമെ പി.കെ.കൃഷ്ണദാസും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രതീക്ഷ അര്‍പ്പിക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരില്‍ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനുമാണ് സാധ്യത. ഈ മണ്ഡലത്തില്‍ ബി.ഡി.ജെ.എസുമായി കൂടിയാലോചിച്ച ശേഷമാകും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക.

തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി ഒരുക്കമാണെന്നാണ് വിവരം. ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ടയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം.ടി.രമേശിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ആര്‍.എസ്.എസുമായി ആലോചിച്ച ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.

സുരേഷ് ഗോപിയുടെ പേര് കൊല്ലത്തും തിരുവനന്തപുരത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും കാസര്‍കോട്ടുമാണു സുരേന്ദ്രനെ പരിഗണിക്കുന്നത്. പത്തനംതിട്ടയില്‍ മഹേഷ് മോഹനര്, അല്‍ഫോന്‍സ് കണ്ണന്താനം, ശശികുമാര വര്‍മ എന്നിവരുടെ പേരാണ് പട്ടികയില്‍ ഉള്ളത്.

അതേസമയം ബിജെപിക്കുള്ളില്‍ തര്‍ക്കമുണ്ടെന്ന് പറഞ്ഞ് പാര്‍ട്ടി അണികളുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പി.ജയരാജനെയും ടി.വി. രാജേഷിനെയും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഹായിച്ചുവെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Loksabha election; BJP candidates possibility list out, Thiruvananthapuram, News, Politics, Trending, Lok Sabha, Election, BJP, Kerala.