» » » » » » » » » » അഗ്മാര്‍ക്ക് ദേശീയ പ്രദര്‍ശനത്തിന് കൊല്ലം വേദിയാകുന്നു, ഉദ്ഘാടനം 15ന് ഗവര്‍ണര്‍ നിര്‍വഹിക്കും

കൊല്ലം: (www.kvartha.com 14.02.2019) അഗ്മാര്‍ക്ക് ദേശീയ പ്രദര്‍ശന മേളയ്ക്ക് കേരളം വീണ്ടും വേദിയാകുന്നു. രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം നേരിട്ട് എത്തുന്ന പ്രദര്‍ശന മേള ഗുണമേന്‍മയുള്ളതും മായമില്ലാത്തതുമായ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് ആകര്‍ഷകമാകും.

രാജ്യത്തെ ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് ആധികാരിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മാര്‍ക്കറ്റിങ് ആന്റ് ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ്(ഡിഎംഐ) കൊല്ലം കോര്‍പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റേയും സഹകരണത്തോടെ കൊല്ലം കന്റോണ്‍മെന്റ് മൈതാനിയിലാണ് ദേശീയ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

Kollam National Agmark Expo on February 15th, Kollam, News, Business, Farmers, Food, Entertainment, Kerala

വര്‍ഷം തോറും കേന്ദ്ര കൃഷി മന്ത്രാലയം സംഘടിപ്പിക്കുന്ന അഗ്മാര്‍ക്ക് പ്രദര്‍ശന മേളയ്ക്ക് രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കേരളം വേദിയാകുന്നത്. ഫെബ്രുവരി 15 മുതല്‍ 19 വരെയാണ് മേള.

വിവിധ സംസ്ഥാനങ്ങളിലെ അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുള്ള ഉല്‍പ്പന്നങ്ങള്‍ കാണുന്നതിനും ഇടനിലക്കാരില്ലാതെ ജനങ്ങള്‍ക്ക് നേരിട്ട് വാങ്ങുന്നതിനും മേളയില്‍ അവസരമുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നേതൃത്വത്തിലുള്ള സസ്യ പുഷ്പ ഫല പ്രദര്‍ശനം, ചക്ക മഹോല്‍സവം, നവീന ഗ്രാമചന്തകള്‍ എന്നിവയും മേളയിലൊരുക്കിയിട്ടുണ്ട്. കൂടാതെ ജനങ്ങള്‍ക്ക് കുടുംബസമേതം എത്തുന്നതിനായി ഷോപ്പിങ് ഏരിയ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, പെറ്റ് ഷോ, ഭക്ഷ്യ മേള എന്നിവയും സജ്ജമാണ്. പകല്‍ സമയങ്ങളില്‍ വ്യാപാരി വ്യവസായി സമൂഹം, കര്‍ഷക സംഘങ്ങള്‍, ഉപഭോക്തൃ സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ നടക്കും.

നബാര്‍ഡ്, സംസ്ഥാന കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ്, നാളികേര വികസന ബോര്‍ഡ്, ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കേന്ദ്രസംസ്ഥാന ഏജന്‍സികളുടെ സാങ്കേതിക പിന്തുണയോടെ ബോധവല്‍ക്കരണ പരിപാടികളും ഉണ്ടാകും. സായാഹ്നങ്ങള്‍ ഉല്ലാസപ്രദമാക്കുന്നതിന് കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കുമായി വിവിധ മത്സരങ്ങള്‍, മാജിക് പരിശീലനം, കലാസന്ധ്യകള്‍ എന്നിവയും മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ മായം കണ്ടെത്തുന്നതിനുള്ള തത്സമയ പരിശോധനയ്ക്ക് സൗകര്യവും മേളയിലുണ്ട്.


Keywords: Kollam National Agmark Expo on February 15th, Kollam, News, Business, Farmers, Food, Entertainment, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal