» » » » » » » » » » » കിലെ നാല്പതാം വാര്‍ഷിക സമാപനം 26 മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: (www.kvartha.com 22.02.2019) കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) 40-ാം വാര്‍ഷിക സമാപന സമ്മേളനം 26,27,28 തീയതികളില്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. 2018 മാര്‍ച്ച് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത പരിപാടികളുടെ സമാപന പരിപാടികളുടെ ഉദ്ഘാടനം 26ന് വൈകുന്നേരം അഞ്ചുമണിക്ക് കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം നിര്‍വഹിക്കും.

എളമരം കരീം എം പി മുഖ്യപ്രഭാഷണം നടത്തും. രാവിലെ പത്തുമണിക്ക് പ്രദര്‍ശന വിപണന മേള മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 27ന് രാവിലെ 9.30ന് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച സെമിനാറുകളുടെ ഉദ്ഘാടനച്ചടങ്ങ് നടക്കും. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ പത്ത് മണി മുതല്‍ നവകേരള നിര്‍മാണം തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയും പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.

KILE 40th Anniversary Celebration, Kozhikode, News, Inauguration, Pinarayi vijayan, Thiruvananthapuram, Governor, Press meet, Unemployment, Kerala.

എളമരം കരീം എം പി വിഷയാവതരണം നടത്തും. എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ബി എം എസ് സംസ്ഥാന പ്രസിഡന്റ് കെ കെ വിജയകുമാര്‍, എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം, എച്ച് എം എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടോം തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ജോര്‍ജ്ജ് കെ ആന്റണി മോഡറേറ്ററായിരിക്കും.

ഉച്ചയ്ക്ക് 2.30ന് സ്ത്രീകളും തൊഴില്‍ മേഖലയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത വിഷയാവതരണം നടത്തും. പി കെ ശ്രീമതി എം പി, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ: മൃദുല്‍ ഈപ്പന്‍, മിനി മോഹന്‍, ജയ്‌സണ്‍ ടി കെ, എ ബിന്ദു, സോണിയാ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കും.

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം കെ മല്ലിക മോഡറേറ്ററായിരിക്കും. 28ന് രാവിലെ 9.30ന് തൊഴില്‍ മേഖല പരിഷ്‌ക്കാരങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് വിഷയം അവതരിപ്പിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ ചിത്തരഞ്ജന്‍, കെ പി സഹദേവന്‍, ഡോ. (അഡ്വ.) ടി ഗീനാ കുമാരി എന്നിവര്‍ പങ്കെടുക്കും.

എസ് തുളസീധരന്‍ മോഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് 2.30ന് കേരളത്തിലെ അതിഥി തൊഴിലാളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ. എ വി ജോസ് വിഷയാവതരണം നടത്തും. വി ശശികുമാര്‍ സംബന്ധിക്കും. കൊല്ലം സബ് കലക്ടര്‍ എ അലക്‌സാണ്ടര്‍ മോഡറേറ്ററായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ചെയര്‍മാന്‍ വി ശിവന്‍ കുട്ടി, എക്‌സി. ഡയരക്ടര്‍ എം ഷജിന, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ കെ മല്ലിക, ജോര്‍ജ് കെ ആന്റണി, എ പ്രദീപ് കുമാര്‍ എം എല്‍ എ, സി പി രാജേഷ്, അഡ്വ: എം രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KILE 40th Anniversary Celebration, Kozhikode, News, Inauguration, Pinarayi vijayan, Thiruvananthapuram, Governor, Press meet, Unemployment, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal