» » » » » » » » » » യു എ ഇ മന്ത്രി സുല്‍ത്താന്‍ ജാബിറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സില്‍ അഡ്‌നോക് നിക്ഷേപിക്കാന്‍ സന്നദ്ധത അറിയിച്ചു

അബുദാബി: (www.kvartha.com 13.02.2019) യു എ ഇ മന്ത്രിയും അഡ്‌നോക് (അബുദാബി നാഷണല്‍ ഓയില്‍ കമ്പനി) സി ഇ ഒയുമായ ഡോ. സുല്‍ത്താന്‍ അഹ് മദ് അല്‍ ജാബിറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ അഡ്നോക് ആസ്ഥാനത്ത് വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സില്‍ യു എ ഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) നിക്ഷേപിക്കാന്‍ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചു.
Kerala CM Met with UAE minister Sultan Ahmed Jaber, Abu Dhabi, Gulf, Chief Minister, Minister, UAE, News, Pinarayi Vijayan.

ഇതിനായി ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠനം നടത്താനും തീരുമാനമായി. ഡോ. സുല്‍ത്താന്‍ അഹ് മദ് അല്‍ ജാബിറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. പെട്രോളിയം മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്നും ഏറെ സാധ്യതകളാണ് ഈ രംഗത്ത് ഇന്ത്യയിലുള്ളതെന്നും സുല്‍ത്താന്‍ ജാബിര്‍ പറഞ്ഞു.
Kerala CM Met with UAE minister Sultan Ahmed Jaber, Abu Dhabi, Gulf, Chief Minister, Minister, UAE, News, Pinarayi Vijayan.

നിക്ഷേപത്തിനനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ളതെന്നും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം നടത്തണമെന്നും പിണറായി വിജയന്‍ സുല്‍ത്താന്‍ ജാബിറിനോട് അഭ്യര്‍ത്ഥിച്ചു. പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥല സൗകര്യം കൊച്ചിയില്‍ ഇതിനകം ലഭ്യമാണെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി, എം എ യൂസുഫ് അലി, അഡ്‌നോക് ആക്ടിംഗ് സിഇഒ മുഹമ്മദ് അല്‍ അര്‍യാന്‍ എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala CM Met with UAE minister Sultan Ahmed Jaber, Abu Dhabi, Gulf, Chief Minister, Minister, UAE, News, Pinarayi Vijayan.

About Kvartha Delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal