» » » » » » » ജിദ്ദ കെ എം സി സി റഹീം മേച്ചേരി പുരസ്‌കാരം റഹ് മാന്‍ തായലങ്ങാടിക്ക്; 19ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും

കോഴിക്കോട്: (www.kvartha.com 11.02.2019) പ്രമുഖ പത്ര പ്രവര്‍ത്തകനും എഴുത്തുകാരനും ചന്ദിക പത്രാധിപനുമായിരുന്ന റഹീം മേച്ചേരിയുടെ ഓര്‍മ്മക്കായി ജിദ്ദ കെ എം സി സി കൊണ്ടോട്ടി നിയോജക മണ്ഡലം കമ്മിറ്റി നല്‍കുന്ന ന്യൂനപക്ഷ ശാക്തീകരണ പുരസ്‌കാരത്തിന് മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും എഴുത്തുകാരനും വാഗ്മിയും കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ടുമായ റഹ് മാന്‍ തായലങ്ങാടിയെ തിരഞ്ഞെടുക്കപ്പെട്ടു.

കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. ഫെബ്രുവരി 19 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ചടങ്ങ് നടക്കുക. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും.

ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം സി വടകര, എം എം കുഞ്ഞി ബാവ, എം ഐ തങ്ങള്‍, സി പി സെയ്തലവി തുടങ്ങിയവര്‍ക്കാണ് നേരത്തെ റഹീം മേച്ചേരി പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Kerala, KMCC, Kozhikode, Jeddah KMCC Raheem Mecheri Award for Rahman Thayalangadi
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal