» » » » » » » » » » » 15കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പുതിയ ന്യായവാദവുമായി ഷഫീഖ് അല്‍ ഖാസിമി; സി പി എം കള്ളകേസ് എടുത്ത് വേട്ടയാടുന്നുവെന്ന് ആരോപണം; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇമാം ഹൈക്കോടതിയില്‍

തിരുവനന്തപുരം: (www.kvartha.com 14.02.2019) തിരുവനന്തപുരം തൊളിക്കോട് 15കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പുതിയ ന്യായവാദവുമായി പള്ളി ഇമാം ഷഫീഖ് അല്‍ ഖാസിമി രംഗത്ത്. തനിക്കെതിരെ സി പി എം കള്ളകേസ് എടുത്ത് വേട്ടയാടുന്നുവെന്നാണ് ഇമാമിന്റെ ആരോപണം.

സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നും സിപിഎമ്മുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ഷഫീഖ് അല്‍ ഖാസിമി ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

Imam Shafeeq Al Khasimi approached high court for anticipatory bail,Thiruvananthapuram, News, Molestation, Crime, Criminal Case, High Court of Kerala, Bail, Allegation, Kerala

എസ് ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിനാണ് സിപിഎമ്മുകാര്‍ തന്നെ വേട്ടയാടുന്നതെന്ന് ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. പീഡനക്കേസില്‍ ഷെഫീക്ക് അല്‍ ഖാസിമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഇമാം പീഡിപ്പിച്ചെന്ന് തന്നെയാണ് പെണ്‍കുട്ടിയുടെ മൊഴി. വനിത സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വമെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാന്‍ പോലീസ് അനുമതി തേടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പോലീസ് വ്യാഴാഴ്ച പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകന്‍ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണമെന്ന് പോലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Keywords: Imam Shafeeq Al Khasimi approached high court for anticipatory bail,Thiruvananthapuram, News, Molestation, Crime, Criminal Case, High Court of Kerala, Bail, Allegation, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal