Follow KVARTHA on Google news Follow Us!
ad

ആറന്‍മുള പൈതൃകായനം ശില്‍പ്പശാലയില്‍ ചൈനയില്‍ നിന്നുള്ള സംഘവും

ആറന്മുള പൈതൃകായനം ദേശീയ ശില്‍പ്പശാലയില്‍ സാംസ്‌കാരിക പൈതൃകത്തിന്റെ അറിവുകള്‍ തേടി News, Pathanamthitta, Kerala, Students, Parents, Ayurveda,
പത്തനംതിട്ട:(www.kvartha.com 185/02/2019) ആറന്മുള പൈതൃകായനം ദേശീയ ശില്‍പ്പശാലയില്‍ സാംസ്‌കാരിക പൈതൃകത്തിന്റെ അറിവുകള്‍ തേടി ചൈനയില്‍ നിന്നുള്ള 16 അംഗ സംഘവും പങ്കാളികളായി. പൈതൃക ശില്‍പ്പശാലയില്‍ ജില്ലാ പടയണി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പടയണി കാണാനെത്തിയ സംഘയും പടയണിയുടെയും ആറന്മുളയുടെയും സാംസ്‌കാരികമായ പ്രത്യേകതകള്‍ ചോദിച്ചറിഞ്ഞു.

News, Pathanamthitta, Kerala, Students, Parents, Ayurveda,Group from China in Aranmula Heritage Workshop

ചൈനയിലെ സിയാങ്ങ് പ്രവിശ്യയിലെ അധ്യാപികയായ ലിയു യാംങ്ങിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമടങ്ങുന്ന 16 അംഗ സംഘം ഇടശ്ശേരിമല എന്‍എസ്എസ് ആയുര്‍വേദ ആശുപത്രിയുടെ അതിഥിയായാണ് ആറന്മുളയിലെത്തിയത്. ആയുര്‍വേദ ചികിത്സയുടെ പ്രത്യേകതകള്‍ പഠിക്കാനായി സംഘം രണ്ട് ദിവസം ചിലവഴിച്ചു. എന്‍എസ്എസ് ആശുപത്രികളുടെ സൂപ്രണ്ട് ഡോ ബി ഹരികുമാറാണ് ആറന്മുളയിലെ പടയണി അവതരണ വേദി പരിചയപ്പെടുത്തിയത്. ആധുനീക കാലത്തും പഴമയുടെ പ്രാധാന്യം കാത്തു സൂക്ഷിക്കുന്ന രീതികള്‍ ചൈനയിലുമുണ്ടെന്ന് ലിയു പറഞ്ഞു. നാടന്‍ പശുക്കളെ സംരക്ഷിക്കുന്ന എഴുമറ്റൂര്‍ അമൃതധാര ഗോശാലയും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി അവതരണവും സംഘാംഗങ്ങള്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Students, Parents, Ayurveda,Group from China in Aranmula Heritage Workshop