» » » » » » » » » » » » എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

ഹരിപ്പാട്: (www.kvartha.com 22.02.2019) നാലാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം ബാള്‍ട്ടന്‍ ഹില്‍ എഞ്ചിനീയറിംഗ് കോളജിലെ നാലാം വര്‍ഷ ബി.ടെക് ഐ.ടി.വിദ്യാര്‍ത്ഥി മാന്നാര്‍ മേല്‍പ്പാടം കൊട്ടാരത്തില്‍ കമലദാസിന്റെ മകന്‍ അര്‍ജുന്‍ കമലദാസി(21) നെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ കാണാതായത്.

മൂന്നാഴ്ച മുമ്പ് വീട്ടില്‍ വന്ന ശേഷം തിരുവനന്തപുരം മൂലവിളാകത്തെ താമസസ്ഥലത്തേക്ക് പോയതാണ്. സഹപാഠികളായ മറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് പഠനാര്‍ത്ഥം അര്‍ജുന്‍ ഈ വാടക വീട്ടില്‍ താമസിച്ചു വന്നത്. 13 ന് ഉച്ചക്ക് മൂന്നു മണിയോടെ സുഹൃത്തിന്റെ ആക്ടീവ സ്‌കൂട്ടറില്‍ കോളജിലേക്കെന്ന് പറഞ്ഞ് പോയ ശേഷം ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്ന് സഹപാഠികള്‍ പറഞ്ഞു.

Engineering student missing, News, Local-News, Engineering Student, Missing, Complaint, Parents, Friends, Train, Examination, Kerala

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. നാലുമണി മുതല്‍ അഞ്ചുമണി വരെ തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ അര്‍ജുന്‍ നില്‍ക്കുന്നതായി സി.സി.ടി.വി.ചിത്രത്തിലുണ്ട്. 5.30 ന് നാഗര്‍കോവിലിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ പോയ ശേഷം വിദ്യാര്‍ത്ഥി ക്യാമറ ചിത്രത്തില്‍പ്പെട്ടിട്ടില്ല.

പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും, നാഗര്‍കോവില്‍, കന്യാകുമാരി ഭാഗങ്ങളിലും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയിട്ടില്ല. വീട്ടില്‍ നിന്ന് കൊടുത്തെങ്കിലും കോളജില്‍ പരീക്ഷാ ഫീസ് സമയത്തിന് അടയ്ക്കാന്‍ കഴിയാഞ്ഞതാണോ സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പിതാവ് കമലദാസ് പറഞ്ഞു.

അഞ്ചര അടി ഉയരവും, മെലിഞ്ഞ ശരീരപ്രകൃതിയും, ഇരുനിറവുമുള്ള അര്‍ജുന്‍ കാണാതാകുമ്പോള്‍ ഡാര്‍ക്ക് ബ്രൗണ്‍ ടീ ഷര്‍ട്ടും, നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. കൈവശം ബ്രൗണ്‍ നിറത്തിലുള്ള ഹാന്‍ഡ് ബാഗും ഉണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവനന്തപുരം പേട്ട പോലീസ് സ്‌റ്റേഷനുമായോ, പിതാവ് കമലദാസുമായോ ബന്ധപ്പെടണം. മൊ.9744080235.


Keywords: Engineering student missing, News, Local-News, Engineering Student, Missing, Complaint, Parents, Friends, Train, Examination, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal