Follow KVARTHA on Google news Follow Us!
ad

കാണാതായ സ്ത്രീയുടെ മൃതദേഹം സമീപത്തെ വീട്ടില്‍ കണ്ടെത്തി; യുവാക്കള്‍ അറസ്റ്റില്‍

കാണാതായ സ്ത്രീയുടെ മൃതദേഹം സമീപത്തെ വീട്ടില്‍ കണ്ടെത്തി. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നാലെ യുവാക്കളെ പോലീസ് അറസ്റ്റ് Kerala, palakkad, News, Murder, Dead Body, Found, Arrest, Crime, Dead body found at near home; Youths arrested
പാലക്കാട്: (www.kvartha.com 10.02.2019) കാണാതായ സ്ത്രീയുടെ മൃതദേഹം സമീപത്തെ വീട്ടില്‍ കണ്ടെത്തി. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നാലെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസികളായ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് കുഴല്‍മന്ദത്തിനു സമീപമാണ് സംഭവം. ചുങ്കമന്ദത്ത് സ്വദേശിനി ഓമനയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നു പാടത്തുപോയ ഓമനയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.

ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ ഇവര്‍ ഓമനയെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


Keywords: Kerala, palakkad, News, Murder, Dead Body, Found, Arrest, Crime, Dead body found at near home; Youths arrested