Follow KVARTHA on Google news Follow Us!
ad

അവള്‍ക്ക് ഭര്‍ത്താവിനേക്കാള്‍ 2 വയസ് കുറവ്; അമ്മയുടെ പ്രായത്തിലുള്ള യുവതിയെ കല്യാണം കഴിച്ചു എന്ന വ്യാജ പ്രചരണത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ദമ്പതികള്‍

അവള്‍ക്ക് ഭര്‍ത്താവിനേക്കാള്‍ രണ്ടു വയസ് കുറവ്. എന്നിട്ടും വെറും വിവാഹ ഫോട്ടോ കണ്ട് Kannur, News, Trending, Marriage, Religion, Humor, Social Network, Kerala,
കണ്ണൂര്‍ : (www.kvartha.com 08.02.2019) അവള്‍ക്ക് ഭര്‍ത്താവിനേക്കാള്‍ രണ്ടു വയസ് കുറവ്. എന്നിട്ടും വെറും വിവാഹ ഫോട്ടോ കണ്ട് അമ്മയുടെ പ്രായത്തിലുള്ള യുവതിയെ കല്യാണം കഴിച്ചു എന്നും 25 കാരന്‍ 48 കാരിയെ പണത്തിന് വേണ്ടി വിവാഹം കഴിച്ചുവെന്നുമുള്ള വ്യാജ പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതിന് നിയമനടപടിക്കൊരുങ്ങിയിരിക്കയാണ് നവ ദമ്പതികള്‍.

ശരീരത്തിന്റെയോ നിറത്തിന്റെയോ വസ്ത്രത്തിന്റെയും ഒക്കെ പേരില്‍ പലരും ബോഡി ഷെയിമിങ്ങിന് ഇരയാകാറുണ്ട്. കറുത്തവരെയും ആകാരഭംഗിയില്ലാത്തവരെയും പരിഹസിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പതിവാണ്. എന്നാല്‍ അടുത്തിടെ കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണവും സമൂഹമാധ്യമങ്ങളിലെ പരിഹാസവും ആണ് ഇത്തരമൊരു നിയമ പോരാട്ടം നടത്താന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്.

 Cyber attack against newly wedded couple in Kannur, Kannur, News, Trending, Marriage, Religion, Humor, Social Network, Kerala.

അനൂപ് സെബാസ്റ്റ്യനും ജൂബി ജോസഫും തമ്മിലുള്ള വിവാഹത്തിനുശേഷമാണ് ഇവര്‍ക്കെതിരെ അനാരോഗ്യകരമായ സൈബര്‍ ആക്രമണമുണ്ടായത്. വ്യാജ വാര്‍ത്തകള്‍ ഏറ്റവുമധികം വേദനിപ്പിച്ചത് വധുവിന്റെയും വരന്റെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്.

പത്രത്തിലെ വിവാഹപരസ്യമാണ് വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും പരിഹാസമായി മാറിയത്. 25 കാരന്‍ 48 കാരിയെ വിവാഹം കഴിച്ചുവെന്ന വ്യാജ തലക്കെട്ടിലാണ് ഇത് സമൂഹമാധ്യമങ്ങളിലൂടെ ഒരു കൂട്ടര്‍ പ്രചരിപ്പിച്ചത്.

പണം മോഹിച്ചാണ് സുന്ദരനായ വരന്‍ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നും പണം കണ്ടപ്പോള്‍ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം വാര്‍ത്ത ചമച്ചു. നെറികെട്ട ഭാഷയിലുള്ള അധിക്ഷേപങ്ങളാണ് ഇതോടെ വാട്‌സാപിലും ഫെയ്‌സ്ബുക്കിലും മറ്റും ഇവര്‍ക്കെതിരെ പടച്ചുവിട്ടത്.

15 കോടി ആസ്തിയുള്ള 48 കാരിയെ 25 കാരന്‍ വിവാഹം കഴിച്ചെന്നായിരുന്നു ദുഷ്പ്രചാരണം. അനൂപും ജൂബിയും ഇ്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് വിവാഹിതരായത്. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ് അനൂപ്. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്.

ടൂറിസത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ 27 കാരിയായ ജൂബിയെ കണ്ട് ഇഷ്ടമായ 29 കാരനായ അനൂപിന്റെ വീട്ടുകാര്‍ വിവാഹലോചന നടത്തുകയായിരുന്നു. വിവാഹത്തെക്കുറിച്ച് പല കഥകളും ആളുകള്‍ ചമയ്ക്കുന്നുണ്ടെന്നും ഇതെല്ലാം ദുഃഖമുണ്ടാക്കുന്നുവെന്നും ഇരുവരും പറഞ്ഞു. അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ തന്നെയാണു ദമ്പതികളുടെ തീരുമാനം.

'ഞങ്ങള്‍ക്ക് പ്രായം 28 ആയാലും 48 ആയാലും നിങ്ങള്‍ക്കെന്താ സദാചാരക്കാരേ? ഇന്ത്യാ മഹാരാജ്യത്ത് വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ക്ക് 18 വയസ്സ് തികഞ്ഞാല്‍ മതി, പുരുഷന്‍മാര്‍ക്ക് 21. അതില്‍ കൂടുതല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട. വിവാഹത്തിന്റെ എല്ലാ സന്തോഷവും കെടുത്തിക്കളയുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഞങ്ങളെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയവരെ വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും ' അപമാനിച്ചവരോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് അനൂപും ജൂബിയും.

ഞങ്ങള്‍ മനസിനെയാണ് സ്‌നേഹിച്ചത് ശരീരത്തെയല്ലെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴ ഹൗസ് അനൂപിന്റെയും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പന്‍തൊട്ടി തോട്ടുംകര സ്വദേശി ജൂബിയുടെയും വിവാഹം വളരെ പെട്ടെന്നായിരുന്നു. അധികം പേരെയൊന്നും വിവാഹത്തിനു ക്ഷണിക്കാന്‍ പറ്റാത്തതിനാലാണു പിതാവിന്റെ കാറ്ററിങ് സ്ഥാപനത്തിന്റെ പേരില്‍ വിവാഹപരസ്യം നല്‍കിയത്. എന്നാല്‍, ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേര്‍ത്താണു ചിലര്‍ ദുഷ്പ്രചാരണം നടത്തിയത്.

നാലു വര്‍ഷം മുന്‍പാണ് ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. 'ചെറുപ്പം മുതലേ അല്‍പം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോള്‍ അല്‍പം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്ന് ജൂബി പറഞ്ഞു.


Keywords: Cyber attack against newly wedded couple in Kannur, Kannur, News, Trending, Marriage, Religion, Humor, Social Network, Kerala.