Follow KVARTHA on Google news Follow Us!
ad

വാഹന പരിശോധനക്കിടെയും മറ്റും ലഭിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കല്‍ തുടങ്ങിയ ഗുരുതര റിപോര്‍ട്ട് മുക്കി; മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്റലിജന്‍സ് ഡിജിപി ആയിരിക്കെ പോലീസുകാര്‍ക്കെതിരായ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയില്‍ മുന്‍ TP Senkumar, Kerala, News, Crime Branch, Investigates, Crime Branch Investigation against Former DGP TP Senkumar
തിരുവനന്തപുരം: (www.kvartha.com 11.02.2019) ഇന്റലിജന്‍സ് ഡിജിപി ആയിരിക്കെ പോലീസുകാര്‍ക്കെതിരായ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. തൃശൂര്‍ വാടാനപ്പള്ളി പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ അന്നത്തെ ഇന്റലിജിന്‍സ് ഡിജിപി ആയ സെന്‍കുമാറിന് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് കേസ്.
TP Senkumar, Kerala, News, Crime Branch, Investigates, Crime Branch Investigation against Former DGP TP Senkumar

ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വാഹന പരിശോധനക്കിടെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടും ലഭിക്കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക, പോലീസ് ഡ്രൈവറുടെ മണല്‍ മാഫിയ ബന്ധം, മൂന്ന് ബലാത്സംഗ കേസുകള്‍ പണം വാങ്ങി ഒതുക്കി എന്നിവയായിരുന്നു പ്ാലീസുകാര്‍ക്കെതിരായ ആരോപണം.

ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അറിവോടെ ആയിരുന്നു പോലീസുകാരുടെ നിയമലംഘനങ്ങളെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്റലിജന്‍സ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സെന്‍കുമാര്‍ തുടര്‍ നടപടി സ്വീകരിക്കാതെ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നു കാണിച്ചുള്ള പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് തൃശൂര്‍ റേഞ്ച് ഐജിയോട് പരാതി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

ഐജിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ പോലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ടു നല്‍കിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനില്‍ നിന്ന് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: TP Senkumar, Kerala, News, Crime Branch, Investigates, Crime Branch Investigation against Former DGP TP Senkumar