Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ടെ ഇരട്ടക്കൊല; പീതാംബരന്‍ കസ്റ്റഡിയിലായതോടെ പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍; സി പി എം കൂടുതല്‍ പ്രതിരോധത്തില്‍

പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായkasaragod, News, Kerala, Politics, Murder, CPM, Custody, Enquiry, Congress
കാസര്‍കോട്: (www.kvartha.com 19.02.2019) പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്ത് ലാലിനെയും വെട്ടിക്കൊന്ന സംഭവത്തിന് പിന്നിലെ വന്‍ ഗൂഢാലോചന മറനീക്കി പുറത്തുവരുന്നു. കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായതോടെയാണിത്.

തിങ്കളാഴ്ച രാത്രിയോടെ കസ്റ്റഡിയില്‍ എടുത്ത ഏതാനും സി പി എം അനുഭാവികളെ രഹസ്യമായി ചോദ്യം ചെയ്തപ്പോള്‍ ആണ് പീതാംബരന് കൊലയിലുള്ള പങ്ക് വെളിവായതെന്നാണ് വിവരം.

CPM to disown, expel workers involved in YC men's murder, kasaragod, News, Kerala, Politics, Murder, CPM, Custody, Enquiry, Congress

തുടര്‍ന്നാണ് രാത്രി ഒളിവില്‍ കഴിയുകയായിരുന്ന സി.പി.എം നേതാവിനെ ഡിവൈ.എസ്.പി എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന് തുമ്പാകും എന്നാണ് കരുതുന്നത്.

മുന്‍ വൈരാഗ്യം കാരണം പീതാംബരന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും ക്വട്ടേഷന്‍ സംഘത്തെ ഇതിനായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ലോക്കല്‍ കമ്മിറ്റി അംഗത്തിന് മാത്രം വലിയ ക്വട്ടേഷന്‍ സംഘത്തെ കൊലപാതകത്തിന് എത്തിക്കാനാകുമോയെന്ന ചോദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു.

കണ്ണൂര്‍ സംഘത്തെ കൊലയ്ക്കു നിയോഗിച്ചത് ആരാണെന്നു പോലീസിന് കണ്ടെത്തേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്.

അതേസമയം കൊലയില്‍ ലോക്കല്‍ കമ്മറ്റി അംഗം പിടിയില്‍ ആകുന്നതോടെ സി.പി.എം നേതൃത്വം കൂടുതല്‍ പ്രതിരോധത്തില്‍ ആകും. ഇതോടെ പോലീസ് അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. ലോക്കല്‍ കമ്മിറ്റി അംഗത്തിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM to disown, expel workers involved in YC men's murder, kasaragod, News, Kerala, Politics, Murder, CPM, Custody, Enquiry, Congress.