Follow KVARTHA on Google news Follow Us!
ad

പെരിയ ഇരട്ടക്കൊലയ്ക്ക് മുന്‍പ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്; കോണ്‍ഗ്രസുകാരെ വെച്ചേക്കില്ല, ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകുമെന്നും വി പി പി മുസ്തഫ

പെരിയ ഇരട്ടക്കൊലയ്ക്ക് മുന്‍പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗംkasaragod, News, Politics, Controversy, CPM, Congress, Murder, Crime, Criminal Case, Kerala,
കാസര്‍കോട്: (www.kvartha.com 21.02.2019) പെരിയ ഇരട്ടക്കൊലയ്ക്ക് മുന്‍പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി.പി മുസ്തഫ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. കോണ്‍ഗ്രസുകാരെ വെച്ചേക്കില്ല, ക്ഷമ നശിച്ചാല്‍ സിപിഐഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ജനുവരി ഏഴിന് കല്യോട്ടെ സിപിഐഎം പരിപാടിയിലായിരുന്നു മുസ്തഫയുടെ കൊലവിളി പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ സിപിഐഎം അനുഭാവികളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ടതിന് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്.

CPM leader's threatening speech sparks a controversy, kasaragod, News, Politics, Controversy, CPM, Congress, Murder, Crime, Criminal Case, Kerala

'പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഐഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും' എന്നും മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞു.

കേസെടുത്താലും പ്രതികളെ പിടിച്ചില്ലെങ്കിലും സിപിഎമ്മിന്റെ രീതിയും സ്വഭാവവും ഇങ്ങനെയാക്കെയാണെന്ന് പറഞ്ഞു കൊടുക്കണമെന്നും ഞങ്ങള്‍ ഗാന്ധിയന്‍മാരല്ല, നിങ്ങളാണ് ഗാന്ധിയന്‍മാര്‍. ഈ ആക്രോശവും കോപ്രായവുമെല്ലാം എന്തിനുവേണ്ടിയാണെന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിച്ചു .

പ്രസംഗത്തിന്റെ വീഡിയോ പുറത്തു വന്നതോടെ മുസ്തഫയെ അറസ്റ്റ് ചെയ്യണമെന്നും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നു അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

അ​തേ​സ​മ​യം, താ​ന്‍ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ത​ന്‍റെ പ്ര​സം​ഗ​ത്തി​ലെ ചി​ല​വാ​ക്കു​ക​ള്‍ അ​ട​ര്‍​ത്തി​യെ​ടു​ത്ത് മാ​ധ്യ​മ​ങ്ങ​ള്‍ വ​ള​ച്ചൊ​ടി​ച്ച​താ​ണെന്നും മു​സ്ത​ഫ പ്ര​തി​ക​രി​ച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM leader's threatening speech sparks a controversy, Kasaragod, News, Politics, Controversy, CPM, Congress, Murder, Crime, Criminal Case, Kerala.