Follow KVARTHA on Google news Follow Us!
ad

സ്ത്രീ വിരുദ്ധ പരാമര്‍ശം; നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി

Kollam, News, Religion, ശബരിമല വിഷയത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലംSabarimala, Sabarimala Temple, Controversy, Police, Case, Crime, Criminal Case, Trending, Cinema, Entertainment, Kerala,
കൊല്ലം: (www.kvartha.com 05.02.2019) ശബരിമല വിഷയത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി. കൊല്ലം ചവറ പോലീസ് സ്റ്റേഷനിലെത്തിയാണ് നടന്‍ കീഴടങ്ങിയത്. 2018 ഒക്ടോബര്‍ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്.

ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡെല്‍ഹിക്കും ഒരുഭാഗം പിണറായി വിജയന്റെ മുറിയിലേയ്ക്കും എറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്. ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയായിരുന്നു പ്രസംഗം.

Controversial speech; Kollam Thulasi surrendered police, Kollam, News, Religion, Sabarimala, Sabarimala Temple, Controversy, Police, Case, Crime, Criminal Case, Trending, Cinema, Entertainment, Kerala.

സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയില്‍ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. മതസ്പര്‍ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കനുസൃതമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതുസംബന്ധിച്ച് നാട്ടില്‍ അക്രമങ്ങളുണ്ടാവാന്‍ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. അതൊരു അബദ്ധ പ്രയോഗമായിരുന്നുവെന്നും പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മാത്രമല്ല, അയ്യപ്പഭക്തന്‍ എന്ന നിലയില്‍ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രാര്‍ത്ഥനായോഗത്തില്‍ ഇനിയും പങ്കെടുക്കും, അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവര്‍ക്ക് സത്ബുദ്ധി നല്‍കണമെന്നാണ് പ്രാര്‍ത്ഥനായോഗത്തില്‍ പ്രാര്‍ത്ഥിക്കുന്നത്.

മലയാളികളുടെ സ്വകാര്യ സമ്പത്താണ് അയ്യപ്പന്‍. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകള്‍ കയറി ആചാരങ്ങള്‍ തെറ്റിക്കാന്‍ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങള്‍ തുടരാനുള്ളതാണെന്നും തുളസി നേരത്തെ വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Controversial speech; Kollam Thulasi surrendered police, Kollam, News, Religion, Sabarimala, Sabarimala Temple, Controversy, Police, Case, Crime, Criminal Case, Trending, Cinema, Entertainment, Kerala.