Follow KVARTHA on Google news Follow Us!
ad

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടു സന്ദര്‍ശിക്കുമെന്ന തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി

പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടു സന്ദര്‍ശിക്കുമെന്ന kasaragod, News, Kerala, Visit, Murder, Pinarayi vijayan, Congress, CPM, Politics
കാസര്‍കോട്: (www.kvartha.com 22.02.2019) പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടു സന്ദര്‍ശിക്കുമെന്ന തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി. കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെ എതിര്‍പ്പാണ് തീരുമാനത്തില്‍ നിന്ന് മാറിയതെന്ന് സിപിഎം അറിയിച്ചു.

നേരത്തേ കൊല്ലപ്പെട്ടവരുടെ വീടു സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ സിപിഎം ജില്ലാനേതൃത്വം ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്ന് കാസര്‍കോട് ഡിസിസി സിപിഎം നേതാക്കളെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് സന്ദര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാനും സ്വാതന്ത്ര്യമുണ്ടെന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

CM Pinarayi Vijayan cancelled the visiting to periya, Kasaragod, News, Kerala, Visit, Murder, Pinarayi vijayan, Congress, CPM, Politics

മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.

വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിനുശേഷം വീടുകളില്‍ സന്ദര്‍ശനം നടത്താനായിരുന്നു തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ സുരക്ഷ ശക്തമാക്കി. ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കും.

മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം ഉണ്ടായേക്കും എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എല്ലാ പരിപാടികളിലും പഴുതടച്ച സുരക്ഷ ഉറപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പെരിയയിലെത്തിയപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CM Pinarayi Vijayan cancelled the visiting to periya, Kasaragod, News, Kerala, Visit, Murder, Pinarayi vijayan, Congress, CPM, Politics.