» » » » » » » » » » » » » വിമാനവിലയുടെ വിശദാംശങ്ങള്‍ ഇല്ലാതെ റഫേല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: (www.kvartha.com 13.02.2019) വിമാനവിലയുടെ വിശദാംശങ്ങള്‍ ഇല്ലാതെ റഫേല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. അന്തിമ വില ഉള്‍പ്പെടാത്ത റിപ്പോര്‍ട്ട് ആണ് രാജ്യസഭയില്‍ സമര്‍പ്പിച്ചത്.

രണ്ട് വോള്യങ്ങളിലായുള്ള റിപ്പോര്‍ട്ട് മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് മെഹ്‌റിഷിയാണ് തയ്യാറാക്കിയത്. കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ടിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് 12 മണി വരെ നിര്‍ത്തി വെച്ചു.

CAG report on Rafale deal tabled in Parliament: Key points, New Delhi, News, Business, Technology, Trending, Parliament, Politics, Report, National

വില അടിസ്ഥാനമാക്കിയുള്ള ഓഡിറ്റ് വിവരങ്ങള്‍ ഒഴിവാക്കിയിട്ടുള്ളതിനാല്‍ സിഎജി റിപ്പോര്‍ട്ട് മോഡി സര്‍ക്കാരിന് ഭീഷണിയാകില്ല. 2007 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ടെന്‍ഡര്‍ പ്രക്രിയയെയും 2015 ല്‍ മോഡി സര്‍ക്കാരും ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടും ടെന്‍ഡറിലേക്ക് എത്തിച്ചേര്‍ന്ന പ്രക്രിയയും വിമാനത്തിലെ സൗകര്യങ്ങളെയും സംവിധാനങ്ങളെയുമാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ താരതമ്യം ചെയ്തിട്ടുള്ളത്.

ഇപ്പോഴത്തെ കരാറില്‍ യുപിഎ കാലത്തേക്കാളും 2.86 ശതമാനം അടിസ്ഥാന വിലയില്‍ വിമാനങ്ങള്‍ക്ക് കുറവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു യുദ്ധ വിമാനങ്ങളുടെ വില താരതമ്യം ചെയ്താണ് വിലയിലെ ഈ മാറ്റം സിഎജി രേഖപ്പെടുത്തിയിരിക്കുന്നത്. റഫേലിനേക്കാളും കുറഞ്ഞ വില മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പുതിയ കരാര്‍ അനുസരിച്ച് വിമാനങ്ങള്‍ വേഗത്തില്‍ കിട്ടുമെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

സിഎജിയുടെ ഈ റിപ്പോര്‍ട്ട് ബിജെപിക്ക് താത്ക്കാലിക ആശ്വാസം പകരുന്നതാണ്. എന്നാല്‍
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റിപ്പോര്‍ട്ട് തള്ളി. സിഎജിയായ രാജീവ് മെഹര്‍ഷി 2016ല്‍ 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുണ്ടാക്കുന്ന കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ മെഹര്‍ഷിക്ക് മേല്‍ത്തട്ടില്‍ നിന്ന് സമ്മര്‍ദമുണ്ടായിട്ടുണ്ടാകാമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍ സഭാ സമ്മേളനത്തിന്റെ അവസാന ദിവസമായതിനാല്‍ പ്രതിപക്ഷത്തിന് വേണ്ടത്ര ചര്‍ച്ചക്ക് അവസരം ലഭിക്കില്ല. റിലയന്‍സ് മേധാവി അനില്‍ അംബാനി ഉള്‍പ്പെട്ടതിന്റെ വിശദാംശങ്ങള്‍ ഇല്ലാത്ത റിപ്പോര്‍ട്ട് പൂര്‍ണമായും മോഡി സര്‍ക്കാരിനെ വെള്ള പൂശുന്നതാണ്.

അതേസമയം റഫേല്‍ റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഭക്ക് പുറത്ത് റഫേല്‍ ഇടപാടിലെ അഴിമതി ആരോപിച്ച് പ്രതിഷേധം നടത്തുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കാളികളായി. ബുധനാഴ്ച ഉച്ചയോടെ റിപ്പോര്‍ട്ട് ലോക്‌സഭയിലും സമര്‍പ്പിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CAG report on Rafale deal tabled in Parliament: Key points, New Delhi, News, Business, Technology, Trending, Parliament, Politics, Report, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal