Follow KVARTHA on Google news Follow Us!
ad

രാജി വെക്കാന്‍ ബിജെപി വാഗ്ദാനം ചെയ്തത് 30 കോടി; വെളിപ്പെടുത്തലുമായി എംഎല്‍എ

രാജി വെയ്ക്കാന്‍ ബിജെപി 30 കോടി വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി കര്‍ണാടക എംKarnataka, News, National, MLA, Politics, BJP, "BJP Offered 30 Crores To Quit", Says Lawmaker Of HD Kumaraswamy's Party
കോലാര്‍: (www.kvartha.com 10.02.2019) രാജി വെയ്ക്കാന്‍ ബിജെപി 30 കോടി വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി കര്‍ണാടക എംഎല്‍എ. ജനതാദള്‍ (എസ്) എംഎല്‍എ കെ ശ്രീനിവാസ ഗൗഡയാണ് ബിജെപി പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി രംഗത്തെത്തിയത്. അഡ്വാന്‍സ് എന്ന നിലയില്‍ തനിക്ക് അഞ്ച് കോടി രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളായ സി എന്‍ അശ്വത് നാരായണ്‍, എസ് ആര്‍ വിശ്വനാഥ്, സി പി യോഗേശ്വര എന്നിവര്‍ തന്റെ വീട്ടില്‍ വന്നാണ് ഇക്കാര്യം സംസാരിച്ചതെന്നും ശ്രീനിവാസ ഗൗഡ വെളിപ്പെടുത്തി. അവിടെവെച്ച് അഞ്ചു കോടി രൂപ തന്നെന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു.

ജെഡിഎസില്‍ നിന്ന് രാജിവയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ തന്റെ പാര്‍ട്ടിയോട് വിശ്വസ്തനാണെന്നും ഒരിക്കലും രാജിവയ്ക്കില്ലെന്നും പറഞ്ഞു. തനിക്കു തന്ന പണം തിരികെ കൊണ്ടുപോകാനും അവരോട് ആവശ്യപ്പെട്ടു. ഇക്കാര്യം എച്ച് ഡി കുമാരസ്വാമിയോട് പറയുകയും ചെയ്തിരുന്നു. ശ്രീനിവാസ ഗൗഡ വ്യക്തമാക്കി.

കര്‍ണാടകത്തിലെ ജെഡിഎസ് - കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യദ്യയൂരപ്പ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലകൊടുത്തു വാങ്ങാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.



Keywords: Karnataka, News, National, MLA, Politics, BJP, "BJP Offered 30 Crores To Quit", Says Lawmaker Of HD Kumaraswamy's Party